തിരുവനന്തപുരം : തന്‍റെ കുഞ്ഞിനെ ദത്തുവാങ്ങിയ ആന്ധ്രയിലെ ദമ്പതികൾ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും കുഞ്ഞിനെ കൈമാറേണ്ടി വരുമോ എന്ന പേടിയാണ് ഇപ്പോൾ അവർക്കുള്ളതെന്നും അനുപമ. കുഞ്ഞിനെ പറ്റി അറിയാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അവര്‍ ഇ.ടി.വി ഭാരതിനോട് പറഞ്ഞു.
ആരും തന്‍റെ വാദം മാത്രം കേട്ട് നടപടിയെടുക്കേണ്ട, അന്വേഷിച്ച് നടപടിയെടുത്താൽ മതി. സമൂഹ മാധ്യമങ്ങളിൽ ഉൾപ്പടെ തനിക്കെതിരെ ഉയരുന്ന വിമർശനങ്ങള്‍ മൈൻഡ് ചെയ്യുന്നില്ലെന്നും അനുപമ വ്യക്തമാക്കി.
ദത്തുവിവാദത്തിൽ സർക്കാരിനും സിപിഎമ്മിനുമെതിരെ പ്രതിപക്ഷം നിയമസഭയിൽ നടത്തിയ ആരോപണങ്ങൾ അനുപമ ശരിവച്ചു. ശിശുക്ഷേമ സമിതിയിൽ ആര് കുഞ്ഞിനെ കൊണ്ടുവന്ന് കൊടുത്താലും സ്വീകരിക്കുമോ എന്ന് അനുപമ ചോദിച്ചു. കുട്ടിയെ ശിശുക്ഷേമ സമിതി അറിഞ്ഞുകൊണ്ട് ഏറ്റുവാങ്ങുകയായിരുന്നു.
കുഞ്ഞിനെ കൈമാറുന്ന ദിവസം അച്ഛനോടൊപ്പം അമ്മ ഉണ്ടായിരുന്നു. കാറിൽ ഇരുന്ന അമ്മയെ താൻ ആണെന്ന് തെറ്റിദ്ധരിപ്പിച്ചാകാം അച്ഛൻ കുഞ്ഞിനെ കൈമാറിയത്. അമ്മയുമായി തനിക്കുള്ള രൂപ സാമ്യത ഇതിന് പ്രയോജനപ്പെടുത്തിയെന്ന് സംശയിക്കുന്നതായും അനുപമ വെളിപ്പെടുത്തി.
Also Read: നട്ടുച്ചക്ക് നടുറോഡില്‍ 21കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 15കാരൻ കസ്റ്റഡിയില്‍
നിയമസഭയിൽ പ്രതിപക്ഷം തനിക്ക് വേണ്ടി സംസാരിച്ചതിൽ വലിയ സന്തോഷമുണ്ട്. തന്‍റെ കുഞ്ഞിനുവേണ്ടി മാത്രമല്ല ഇനി ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.