ETV Bharat / state

"കെഎസ്ആര്‍ടിസിയുടെ ബാധ്യത മുഴുവന്‍ സര്‍ക്കാറിന് ഏറ്റെടുക്കാന്‍ ആവില്ല": നിലപാട് ആവര്‍ത്തിച്ച് ആന്‍റണി രാജു

കെഎസ്ആര്‍ടിസി ജീവനക്കാര്‍ യാഥാര്‍ഥ്യം മനസിലാക്കണമെന്നും ഗതാഗത മന്ത്രി പറഞ്ഞു.

Antony Raju on ksrtc financial woes  antony raju on strike of ksrtc employs  ആനന്‍റണി രാജു കെഎസ്ആര്‍ടിസി സാമ്പത്തിക പ്രതിസന്ധിയെകുറിച്ച്  ആന്‍റെണി രാജു കെഎസ്ആര്‍ടിസി സമരത്തെ കുറിച്ച്
"കെഎസ്ആര്‍ടിസിയുടെ ബാധ്യത മുഴുവന്‍ സര്‍ക്കാറിന് ഏറ്റെടുക്കാന്‍ ആവില്ല": നിലപാട് ആവര്‍ത്തിച്ച് ആന്‍റണി രാജു
author img

By

Published : Apr 23, 2022, 7:41 PM IST

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ജീവനക്കാർക്ക് എല്ലാ മാസവും ശമ്പളം നൽകാനുള്ള ബാധ്യത സർക്കാരിന് ഏറ്റെടുക്കാനാകില്ലെന്നാവർത്തിച്ച് ഗതാഗത മന്ത്രി ആൻ്റണി രാജു. പൊതുമേഖല സ്ഥാപനങ്ങൾക്ക് എല്ലാ കാലവും സഹായം ചെയ്യാൻ സർക്കാരിനാകില്ലെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ വളരെ വ്യക്തമായ നിലപാടാണ് സർക്കാരിൻ്റേതെന്ന് അദ്ദേഹം വ്യക്തമാക്കി.

കെ.എസ്.ആർ.ടി.സിക്ക് രണ്ടായിരം കോടി കഴിഞ്ഞ വർഷം നൽകിയിരുന്നു. പെൻഷൻ വിതരണത്തിനും വലിയ ഇടപെടൽ സർക്കാർ നടത്തി. യാഥാർഥ്യം ഉൾക്കൊള്ളാൻ തൊഴിലാളി യൂണിയനുകൾ തയ്യാറാകണം. യൂണിയനുകൾ സമരത്തിനിറങ്ങിയാൽ പ്രതിവിധി കാണേണ്ടത് മാനേജ്മെൻ്റാണെന്നും മന്ത്രി പറഞ്ഞു.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.