ETV Bharat / state

നവകേരള സദസ്സിന് വാങ്ങുന്നത് സാധാരണ 'ബെന്‍സ്' ബസ് ; ലക്ഷ്യം ചെലവ് കുറയ്‌ക്കലെന്ന് മന്ത്രി ആന്‍റണി രാജു - നവകേരള സദസ്സ് വിവാദം

Luxury Bus for Navakerala Sadas : ബെന്‍സിന്‍റെ ബസിൽ ശുചിമുറി സൗകര്യം അല്ലാതെ മറ്റ് ആഡംബരങ്ങൾ ഒന്നുമുണ്ടാകില്ല. ആവശ്യം കഴിഞ്ഞാൽ ടൂറിസം ഉൾപ്പടെയുള്ള കാര്യങ്ങൾക്ക് ഈ ബസ് ഉപയോഗിക്കാനാകുമെന്നും മന്ത്രി

Etv Bharat Luxury Bus for Navakerala Sadas  navakerala sadas new bus  navakerala sadas cost  നവകേരള സദസ്സ്  നവകേരള സദസ്  Navakerala Sadas  ആന്‍റണി രാജു  നവകേരള സദസ്സ് പുതിയ ബസ്  navakerala sadas controversy  നവകേരള സദസ്സ് വിവാദം  നവകേരള സദസ്സ് സ്പെഷ്യൽ ബസ്
Minister Antony Raju Explains Use of Luxury Bus In Navakerala Sadas Will Reduce Cost
author img

By ETV Bharat Kerala Team

Published : Nov 15, 2023, 7:08 PM IST

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന നവകേരള സദസ്സിനുള്ള യാത്രയ്ക്കായി ഒരു കോടി രൂപയിലധികം ചെലവിട്ട് പുതിയ ബസ് വാങ്ങുന്നതില്‍ വിശദീകരണവുമായി ഗതാഗത മന്ത്രി ആന്‍റണി രാജു. യാത്ര ചെലവ് കുറയ്ക്കുന്നതിനാണ് പുതിയ ബസ് വാങ്ങുന്നതെന്ന് മന്ത്രി വിശദീകരിച്ചു (Minister Antony Raju Explains Use of Luxury Bus In Navakerala Sadas Will Reduce Cost). യാത്രയ്ക്കായി വാങ്ങുന്നത് സാധാരണ ബെൻസ് വാഹനമാണെന്നും, ശുചിമുറി അധികമായി ഉണ്ട് എന്നതൊഴിച്ചാൽ മറ്റൊരു ആഡംബരവും അതിലില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

യാത്രയ്ക്ക് 21 കാറുകളും 21 പൈലറ്റ് വാഹനങ്ങളും 21 എസ്കോർട്ട് വാഹനങ്ങളും ഉൾപ്പടെ കാസർകോട് മുതൽ തിരുവനന്തപുരം വരെ ഒന്നര മാസത്തോളം സഞ്ചരിക്കുന്നതിനുള്ള ചെലവ് എത്രയായിരിക്കുമെന്നും, മുഖ്യമന്ത്രിയും മന്ത്രിമാരും ഒരു ബസിൽ പോകുമ്പോൾ അത്രയും ചെലവ് കുറയുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സർക്കാരിന്‍റെ ചെലവ് കുറയ്ക്കാനാണ് ഈ ബസ് വാങ്ങിയത്. 21 മന്ത്രിമാരും പൈലറ്റ് വാഹനവും പോയാൽ ഇതിലും കൂടുതലാകും ചെലവ്. നവ കേരള സദസിന് ശേഷവും ഈ ബസ് വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ സാധിക്കുമെന്നും മന്ത്രി വ്യക്‌തമാക്കി.

'പതിനെട്ടാം തീയതി ബസ് കാസർകോട് നിന്ന് പുറപ്പെടും. എവിടെയാണ് പണിയുന്നതെന്ന് പറയേണ്ട കാര്യമില്ല. ബാംഗ്ലൂരിൽ നിന്നാണ് പുതിയ ബസ് വരുന്നത് എന്ന ആരോപണം തെറ്റാണ്. ബെൻസിന്‍റെ 21 സീറ്റുകളുള്ള ബസാണ് യാത്രയ്ക്കായി ഒരുക്കുന്നത്. ബസിൽ ശുചിമുറി സൗകര്യം ഒരുക്കും. അല്ലാതെ മറ്റ് ആഡംബരങ്ങൾ ഒന്നുമുണ്ടാകില്ല. നവ കേരള സദസിന്‍റെ ആവശ്യം കഴിഞ്ഞാൽ ടൂറിസം ഉൾപ്പടെയുള്ള കാര്യങ്ങൾക്ക് ഈ ബസ് ഉപയോഗിക്കാനാകും' - മന്ത്രി പറഞ്ഞു.

Also Read: 'ബെന്‍സ് കാരവന്‍ ബൂമറാങ്ങാകും' ; കേരളം പട്ടിണിയിലാണെങ്കിലും മുഖ്യമന്ത്രിയുടെ ധൂർത്തിന് കുറവില്ലെന്ന് രമേശ് ചെന്നിത്തല

ഇതിനേക്കാൾ വില കൂടിയ ബസുകൾ കെഎസ്ആർടിസിക്ക് ഉണ്ടെന്നും ആന്‍റണി രാജു ചൂണ്ടിക്കാട്ടി. കെഎസ്ആർടിസിയുടെ വോള്‍വോ ബസിന് 1.38 കോടിയാണ് വില. അല്ലാതെ വേറെയും ബെൻസ് ബസുകൾ കെഎസ്ആർടിസിക്ക് ഉണ്ട്. നവകേരള സദസ്സിന് ശേഷം ബജറ്റ് ടൂറിസത്തിന് ഉപയോഗിച്ച് വിജയകരമെന്ന് കണ്ടാൽ ഇത്തരം കൂടുതൽ ബസുകൾ ഇറക്കുന്ന കാര്യം കെഎസ്ആർടിസി ആലോചിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഈ മാസം 18 മുതൽ ഡിസംബർ 24 വരെയാണ് നവ കേരള സദസ്സ്. സ്പെഷ്യൽ ബസിനായി ട്രഷറി നിയന്ത്രണം മറികടന്ന് പണം അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയത് വിവാദമായ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.