ETV Bharat / state

കെഎസ്ആർടിസി ശമ്പള വിതരണം : തത്കാലം സമരം അവസാനിപ്പിച്ചെന്ന് സിഐടിയു, തീരുമാനം ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചയ്‌ക്ക് പിന്നാലെ

സിഐടിയു പ്രതിഷേധമുയര്‍ത്തിയത് ശമ്പളം ഗഡുക്കളായി നൽകുന്നതിനെതിരെ. മാർച്ച് 15 വരെ സമരം ചെയ്യില്ലെന്ന് സംഘടന.

Antony raju citu meeting  Antony raju  citu meeting  citu  ksrtc  ksrtc salary issue  ആന്‍റണി രാജു  ആന്‍റണി രാജു സിഐടിയു ചർച്ച  സിഐടിയു  കെഎസ്ആർടിസി  ഗതാഗത മന്ത്രി ആന്‍റണി രാജു  ഭരണപക്ഷ സംഘടന സിഐടിയു  കെഎസ്ആർടിസി ശമ്പളവിതരണം  ഗഡുക്കളായി ശമ്പളവിതരണം  കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ  കെഎസ്ആർടിസി ശമ്പള പ്രതിസന്ധി
കെഎസ്ആർടിസി
author img

By

Published : Mar 7, 2023, 7:23 AM IST

തിരുവനന്തപുരം : കെഎസ്ആർടിസിയിൽ ജീവനക്കാർക്ക് ശമ്പളം ഗഡുക്കളായി നൽകുന്നത് സംബന്ധിച്ച് ഗതാഗത മന്ത്രി ആന്‍റണി രാജുവുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെ തത്കാലം സമരം അവസാനിപ്പിച്ചെന്ന് ഭരണപക്ഷ സംഘടനയായ സിഐടിയു. ശമ്പളം ഗഡുക്കളായി നൽകാനുള്ള തീരുമാനം പിൻവലിക്കണമെന്ന് സിഐടിയു ഗതാഗത മന്ത്രിയോട് ആവശ്യപ്പെട്ടു. ഈ മാസം 15 വരെ സമരം ചെയ്യില്ലെന്നാണ് സിഐടിയു അറിയിച്ചത്.

അതേസമയം, വിഷയത്തിൽ തുടർ ചർച്ചകളുണ്ടാകുമെന്ന് കെഎസ്ആർടിസി എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) ജനറൽ സെക്രട്ടറി എസ് വിനോദ് അറിയിച്ചു. 14, 15 തിയതികളിൽ സിഐടിയു നേതാക്കൾ യോഗം ചേരും. തുടർന്ന് 18ന് മന്ത്രിയുടെ അധ്യക്ഷതയിലും യോഗം ചേരും.

ചർച്ച പ്രയോജനപ്രദമായിരുന്നു എന്നാണ് സിഐടിയുവിന്‍റെ പ്രതികരണം. അതേസമയം, ഇതേ വിഷയത്തിൽ തിങ്കളാഴ്‌ച ബിഎംഎസിന്‍റെ നേതൃത്വത്തില്‍ തമ്പാനൂരില്‍ നിന്ന് സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. മാനേജ്മെന്‍റിന്‍റെ ഏകപക്ഷീയ തീരുമാനങ്ങൾക്കെതിരെ പ്രതിപക്ഷ സംഘടനയായ ടിഡിഎഫും, ബിഎംഎസും സംയുക്ത സമരത്തിന് പിന്തുണ തേടി സിഐടിയുവിന് കത്ത് നൽകിയിട്ടുണ്ട്.

അതേസമയം, തൊഴിലാളി യൂണിയനുകളുടെ എതിർപ്പ് വകവയ്ക്കാതെ മാനേജ്മെന്‍റ് ജീവനക്കാർക്ക് ശമ്പളം ഗഡുക്കളായി നൽകാനുള്ള തീരുമാനം നടപ്പാക്കി. ഫെബ്രുവരി മാസത്തിലെ ശമ്പളത്തിന്‍റെ ആദ്യ ഗഡുവാണ് അഞ്ചാം തീയതി ജീവനക്കാർക്ക് നൽകിയത്. ശമ്പളത്തിന്‍റെ 50 ശതമാനമാണ് മാനേജ്‌മെന്‍റ് നൽകിയത്.

കെഎസ്ആർടിസിക്ക് ധനവകുപ്പ് നൽകുന്ന ജനുവരിയിലെ സർക്കാർ വിഹിതമായ 50 കോടിയിൽ നിന്ന് 30 കോടി അനുവദിച്ചതിന് പിന്നാലെയാണ് ശമ്പളം നൽകാനായത്. ശമ്പളം ഗഡുക്കളായി നൽകാനുള്ള തീരുമാനത്തെ തൊഴിലാളി യൂണിയനുകൾ ശക്തിയുക്തം എതിർത്തിരുന്നു. ഈ സാഹചര്യത്തിലാണ് മാനേജ്മെന്‍റ് ഏകപക്ഷീയമായി തീരുമാനം നടപ്പാക്കിയിരിക്കുന്നത്. വിഷയത്തില്‍ സിഐടിയുവിന്‍റെ നേതൃത്വത്തിൽ ചീഫ് ഓഫിസ് ഉപരോധം ഉള്‍പ്പടെ നടത്തിയിരുന്നു.

ജീവനക്കാർക്ക് എല്ലാ മാസവും 5-ാം തിയതിക്ക് മുൻപ് ശമ്പളം നൽകണമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് പാലിക്കുന്നതിനായാണ് ശമ്പളം ഗഡുക്കളായി നൽകുന്നതെന്നാണ് മാനേജ്മെന്‍റ് പറയുന്നത്. ശമ്പളത്തിന്‍റെ 50 ശതമാനം ആദ്യ ഗഡുവായി നൽകും. പിന്നീട്, സർക്കാർ സഹായം ലഭിക്കുന്ന മുറയ്ക്ക് അടുത്ത ഗഡു നൽകി ആ മാസത്തെ ശമ്പള വിതരണം പൂർത്തിയാക്കാനാണ് തീരുമാനം.

എന്നാല്‍, കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം 5ന് മുൻപ് ഗഡുക്കളായി നൽകാനുള്ള മാനേജ്മെന്‍റ് തീരുമാനം സർക്കാരിന്‍റെ നയപരമായ തീരുമാനമല്ല എന്ന് മന്ത്രി പറഞ്ഞു. ഈ തീരുമാനത്തെ മാനേജ്മെന്‍റ് ന്യായീകരിച്ചു. ഇതൊരു താത്‌കാലിക അഡ്‌ജസ്‌റ്റ്‌മെന്‍റാണെന്നും ഇങ്ങനെയുള്ള കാര്യങ്ങളിൽ സർക്കാരിന്‍റെ അനുമതി വേണ്ടെന്നും ഇത്തരം തീരുമാനമെടുക്കാനുള്ള അധികാരം മാനേജ്മെന്‍റിനുണ്ടെന്നും ആന്‍റണി രാജു പറഞ്ഞു.

Also read: 'പ്രതിഷേധങ്ങള്‍ക്കിടെ ശമ്പളമെത്തി'; യൂണിയന്‍ എതിര്‍പ്പ് വകവയ്‌ക്കാതെ ജീവനക്കാര്‍ക്ക് ആദ്യ ഗഡു ശമ്പളമെത്തിച്ച് കെഎസ്‌ആര്‍ടിസി

എന്നാൽ ശമ്പളം ഗഡുക്കളായി നൽകുന്ന മാനേജ്മെന്‍റ് തീരുമാനം നടപ്പിലാക്കുന്നതിലൂടെ അത്യാവശ്യമുള്ളവർക്ക് അത് ഉപകാരപ്രദമാകുമെന്നും മന്ത്രി പറഞ്ഞു. ശമ്പളം മുഴുവനായി മതിയെന്ന് ആവശ്യപ്പെടുന്ന ജീവനക്കാർക്ക് സർക്കാർ സഹായം അനുവദിക്കുമ്പോൾ മുഴുവനായി ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ ഉത്തരവ് ആരെയും ഉപദ്രവിക്കാനല്ലെന്നും ഇത് ആർക്കും ദോഷം വരുത്തില്ലെന്നും ഉത്തരവിനെതിരെയുള്ള എതിർപ്പിന്‍റെ അടിസ്ഥാനം മനസിലാകുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.