ETV Bharat / state

ഒടുവില്‍ ഷാജി ചേട്ടന്‍ വന്നു, ആനിയുടെ യൂണിഫോമില്‍ സ്റ്റാര്‍ ചാര്‍ത്താന്‍ ; വീഡിയോ

കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഷാജി തന്‍റെ ജീവിതപ്പോരാട്ടത്തില്‍ നിര്‍ണായക പിന്തുണ നല്‍കിയ അനുഭവം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച് ആനി ശിവ.

anie siva  fb post video  ksrtc driver  inspiration story kerala  kerala police  kerala police anie siva  ആനി ശിവ  ആനി ശിവ കേരള പൊലീസ്  കേരള പൊലീസ്  കെഎസ്‌ആര്‍ടിസി ഡ്രൈവര്‍  kerala police passing out parade  പാസിങ്‌ ഔട്ട്‌ പരേഡ്‌
ഒടുവില്‍ ഷാജി ചേട്ടന്‍ വന്നു, ആനിയുടെ യൂണിഫോമില്‍ സ്റ്റാര്‍ ചാര്‍ത്താന്‍; വീഡിയോ വൈറല്‍
author img

By

Published : Jun 29, 2021, 7:26 PM IST

കടുത്ത പ്രതിസന്ധികള്‍ തരണം ചെയ്‌ത് എസ് ഐ കുപ്പായമണിഞ്ഞ ആനിശിവയുടെ അതിജീവന കഥ ഏവര്‍ക്കും പ്രചോദനമാണ്. കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഷാജി തന്‍റെ ജീവിതപ്പോരാട്ടത്തില്‍ നിര്‍ണായക പിന്തുണ നല്‍കിയ അനുഭവം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുകയാണ് ആനി ശിവ.

'പാസിങ്‌ ഔട്ട്‌ കഴിഞ്ഞിട്ടും യൂണിഫോമില്‍ സ്റ്റാര്‍ ഇല്ലാതെ കണ്ട പലരും ചോദിച്ചു. സ്റ്റാര്‍ വയ്ക്കാതെ നടക്കുന്നതെന്താണെന്ന്. എന്നാല്‍ ആനി ഒരാള്‍ക്കായുള്ള കാത്തിരിപ്പിലായിരുന്നു. പിന്നിട്ട വഴിയില്‍ താങ്ങും തണലുമായി നിന്ന ഷാജി ചേട്ടന് വേണ്ടി.

  • " class="align-text-top noRightClick twitterSection" data="">

തളര്‍ന്നിരിക്കാതെ പോരാടാന്‍ പഠിപ്പിച്ച ഷാജി ചേട്ടന്‍ തന്നെ തനിക്ക് സ്റ്റാര്‍ ചാര്‍ത്തി തരണമെന്ന് ആനിക്ക് നിര്‍ബന്ധമായിരുന്നു. കെഎസ്‌ആര്‍ടിസി ഡ്രൈവറാണ്‌ ഷാജി. എസ്‌ഐ പരീക്ഷ അടക്കം എഴുതാന്‍ പ്രേരിപ്പിച്ചതും ഷാജിയാണ്.

Read More:അന്ന് അന്നത്തിനായി ശിവഗിരിയില്‍ നാരങ്ങ വെള്ളം വിറ്റു ; ഇന്ന് ആനി ശിവ വര്‍ക്കല എസ്.ഐ

ഒടുവില്‍ ഷാജി വന്നു. ആനിയുടെ തോളില്‍ സ്റ്റാര്‍ ചാര്‍ത്തി കൊടുത്തു. സ്‌നേഹമുത്തവും നല്‍കി. ആനി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ഈ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

ആനിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്..

പാസിംഗ് ഔട്ടിന്‍റെ പിറ്റേ ദിവസവും സ്റ്റാർ ഇല്ലാത്ത യൂണിഫോം ഇട്ട് KEPA യിൽ കറങ്ങി നടക്കുന്നത് കണ്ടപ്പോൾ പലരും ചോദിച്ചു സ്റ്റാർ വെക്കാതെ എന്താ ഇങ്ങനെ നടക്കുന്നതെന്ന്..

ദാ ഇങ്ങേർക്ക്‌ വേണ്ടിയുള്ള കാത്തിരിപ്പ് അല്ലായിരുന്നോ... 👇👇👇

ഈ മനുഷ്യന് അല്ലാതെ വേറെ ആർക്കാ എനിക്ക് സ്റ്റാർ വച്ച് തരാനുള്ള അർഹത ഉള്ളത്....

സർവീസിന്‍റെ അവസാന നാൾ വരെ ഒരു അപാകതയും പറ്റാതിരിക്കട്ടെ എന്നും പറഞ്ഞുതന്ന മുത്തം ഉണ്ടല്ലോ അതാണ് എന്‍റെ ഊർജം....💪💪💪💪💪💪💪💪

ഈ ഒരു നിമിഷത്തിന് വേണ്ടി ആയിരുന്നില്ലേ എല്ലാ കഷ്ടപ്പാടുകളും...🥰

Read More: നിശ്ചയദാര്‍ഢ്യത്താല്‍ വിജയമെന്ന് ലാല്‍, ചിറകറ്റിട്ടും ഉയരെ പറന്നവളെന്ന് ഷെയ്ന്‍ ; ആനി ശിവയ്ക്ക് അഭിനന്ദനമറിയിച്ച് താരങ്ങള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.