ETV Bharat / state

Anathalavattom Anandan Passed Away : മുതിര്‍ന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു - ആനത്തലവട്ടം ആനന്ദൻ മരണം

Anathalavattom Anandan's Political Career : ആറ്റിങ്ങൽ നിയോജകമണ്ഡലത്തിൽ നിന്നും മൂന്ന് പ്രാവശ്യം എംഎൽഎയായി തെഞ്ഞെടുക്കപ്പെട്ട അദ്ദേഹം സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും സിഐടിയു സംസ്ഥാന പ്രസിഡന്‍റുമായിരുന്നു

Anathalavattom Anandan  Anathalavattom Anandan Passed Away  cpim  former mla Anathalavattom Anandan  Anathalavattom Anandan Political Activities  ആനത്തലവട്ടം ആനന്ദൻ  ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു  ആനത്തലവട്ടം ആനന്ദൻ രാഷ്‌ട്രീയ പ്രവര്‍ത്തനം  ആനത്തലവട്ടം ആനന്ദൻ മരണം  മുന്‍ എംഎല്‍എ ആനത്തലവട്ടം ആനന്ദന്‍
Anathalavattom Anandan Passed Away
author img

By ETV Bharat Kerala Team

Published : Oct 5, 2023, 5:42 PM IST

Updated : Oct 5, 2023, 7:39 PM IST

തിരുവനന്തപുരം : മുൻ എംഎൽഎയും (Former MLA) മുതിർന്ന സിപിഎം നേതാവുമായ ആനത്തലവട്ടം ആനന്ദൻ (86) (Anathalavattom Anandan) അന്തരിച്ചു. ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ആറ്റിങ്ങൽ നിയോജകമണ്ഡലത്തിൽ നിന്ന് മൂന്ന് പ്രാവശ്യം എംഎൽഎയായി തെഞ്ഞെടുക്കപ്പെട്ട അദ്ദേഹം സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും സിഐടിയു സംസ്ഥാന പ്രസിഡന്‍റുമായിരുന്നു. തൊഴിലാളി സംഘടനയിലൂടെ വളർന്നുവന്ന അദ്ദേഹം തിരുവനന്തപുരം ചിറയിൻകീഴ് ആനത്തലവട്ടം സ്വദേശിയാണ്.

1956 ൽ കമ്മ്യൂണിസ്‌റ്റ് പാർട്ടി അംഗമായി. 1964 ൽ പാർ‌ട്ടി പിളർ‌ന്നപ്പോൾ സിപിഎമ്മിനൊപ്പം നിലയുറപ്പിച്ചു. 1985ൽ സിപിഎം സംസ്ഥാന കമ്മിറ്റിയംഗമായി. 2008 ൽ സംസ്‌ഥാന സെക്രട്ടേറിയറ്റിലെത്തി. സിഐടിയു ദേശീയ വൈസ് പ്രസിഡന്‍റും അപെക്‌സ് ബോഡി ഫോർ കയർ വൈസ് ചെയർമാനുമാണ്. ഭാര്യ ലൈല. മക്കൾ: ജീവ ആനന്ദൻ, മഹേഷ് ആനന്ദൻ.

1937 ഏപ്രിൽ 22ന് തിരുവനന്തപുരം ജില്ലയിലെ വർക്കല ചിലക്കൂരിൽ കേടുവിളാകത്ത് വിളയിൽ വി.കൃഷ്‌ണന്‍റെയും നാണിയമ്മയുടെയും മകനായി ജനിച്ചു. 1954ൽ ഒരണ കൂടുതൽ കൂലിക്കുവേണ്ടി നടന്ന കയർ തൊഴിലാളി പണിമുടക്കിലൂടെയാണ് ആനന്ദൻ രാഷ്ട്രീയപ്രവർത്തനത്തിലെത്തുന്നത്. വർക്കലയിലെ ട്രാവൻകൂർ കയർ വർക്കേഴ്‌സ് യൂണിയന്‍റെ നേതൃത്വത്തിലായിരുന്നു സമരം.

അക്കാലത്ത് ആനന്ദന് റെയിൽവേയിൽ ടിക്കറ്റ് എക്‌സാമിനറായി ജോലി ലഭിച്ചെങ്കിലും സംഘടനാപ്രവർത്തനത്തിനുവേണ്ടി അത് വേണ്ടെന്നുവയ്ക്കുകയായിരുന്നു. ധാരാളം തൊഴിലാളി സമരങ്ങൾക്ക് നേതൃത്വം നൽകിയ ആനന്ദൻ പലവട്ടം ജയിൽ‌വാസമനുഭവിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് ഒന്നര വർഷത്തോളം ഒളിവിൽ പ്രവർത്തിച്ചു. പിന്നീട് അറസ്‌റ്റിലായി. അടിയന്തരാവസ്ഥ അവസാനിച്ചതിനുശേഷമാണ് ജയിൽമോചിതനായത്.

ട്രാവൻകൂർ തൊഴിലാളി യൂണിയൻ ജനറൽ‌ സെക്രട്ടറി, 1972 മുതൽ കയർ വർക്കേഴ്‌സ് സെന്‍റര്‍ ജനറൽ സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. 12 വർഷം കയർഫെഡിന്‍റെ പ്രസിഡന്‍റായിരുന്നു. കയർ ബോർഡ് വൈസ് ചെയർമാനായും സേവനമനുഷ്‌ഠിച്ചു. വിവിധ തൊഴിലാളി സംഘടനകളുടെ ഭാരവാഹിയായിരുന്നു. സിപിഎം പാർട്ടി സെക്രട്ടേറിയറ്റിലെ ആദ്യ തിരുവനന്തപുരം ജില്ലക്കാരൻ കൂടിയാണ് അദ്ദേഹം.

1987 ൽ ആറ്റിങ്ങലിൽ നിന്നാണ് ആദ്യതവണ നിയമസഭയിലെത്തിയത്. 91ൽ വീണ്ടും മത്സരിച്ചെങ്കിലും 316 വോട്ടിന് കോൺഗ്രസ് സ്ഥാനാർഥി ടി. ശരത്‌ചന്ദ്രപ്രസാദിനോട് പരാജയപ്പെട്ടു. 96 ൽ ആറ്റിങ്ങലിൽത്തന്നെ വക്കം പുരുഷോത്തമനെ പരാജയപ്പെടുത്തിയായിരുന്നു രണ്ടാം ജയം. 2006 ൽ സി. മോഹനചന്ദ്രനെതിരെ 11208 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ജയിച്ചുകയറിയത്.

2006 മുതൽ 2011 വരെ ചീഫ് വിപ്പായിരുന്നു. കേന്ദ്രസർക്കാരിന്‍റെ കയർമിത്ര പുരസ്‌കാരം, കയർ മില്ലേനിയം പുരസ്‌കാരം, സംസ്ഥാന സർക്കാരിന്‍റെ കയർ അവാർഡ്, സി.കേശവൻ സ്‌മാരക പുരസ്‌കാരം, എൻ.ശ്രീകണ്‌ഠന്‍ നായർ പുരസ്‌കാരം തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ആനത്തലവട്ടം ആനന്ദന്‍റെ ഭൗതിക ശരീരം നാളെ (വെള്ളിയാഴ്‌ച) രാവിലെ 10 മണി വരെ ചിറയിൻകീഴ് പണ്ടകശാല ആൽത്തറമൂട് വസതിയിൽ പൊതുദര്‍ശനത്തിനുവയ്ക്കും.

11 മണി മുതൽ എകെജി സെന്‍ററിലാണ് പൊതുദർശനം.തുടര്‍ന്ന് ഉച്ചയ്‌ക്ക് 2 മണിക്ക് തിരുവനന്തപുരം സിഐടിയു സംസ്ഥാന കമ്മിറ്റി ഓഫീസിലെ പൊതുദര്‍ശന ശേഷം അഞ്ച് മണിക്ക് തൈക്കാട് ശാന്തി കവാടത്തിൽ സംസ്‌കരിക്കും.

Last Updated : Oct 5, 2023, 7:39 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.