ETV Bharat / state

അനന്യയുടെ തൂങ്ങിമരണം; സമഗ്ര അന്വേഷണത്തിന് നിര്‍ദേശം നല്‍കി സാമൂഹ്യനീതി വകുപ്പ്

author img

By

Published : Jul 21, 2021, 5:42 PM IST

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി വെള്ളിയാഴ്‌ച ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റീസ് ബോര്‍ഡ് യോഗം വിളിച്ചു ചേര്‍ക്കാൻ വകുപ്പ് മന്ത്രി നിർദേശിച്ചു.

അനന്യയുടെ തൂങ്ങിമരണം  അനന്യയുടെ തൂങ്ങിമരണം വാർത്ത  സമഗ്ര അന്വേഷണനത്തിന് നിര്‍ദേശം നല്‍കി സാമൂഹ്യനീതി വകുപ്പ്  സമഗ്ര അന്വേഷണനത്തിന് നിര്‍ദേശം  ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യ കുമാരി അലക്‌സിന്‍റെ തൂങ്ങിമരണം  അനന്യ കുമാരി അലക്‌സ്  ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യ കുമാരി അലക്‌സ്  ANANNYAH KUMARI DEATH  ANANNYAH KUMARI DEATH news  ANANNYAH KUMARI latest news  SOCIAL JUSTICE DEPARTMENT ORDERS INQUIRY  ORDERS INQUIRY in ANANNYAH KUMARI DEATH
അനന്യയുടെ തൂങ്ങിമരണം; സമഗ്ര അന്വേഷണനത്തിന് നിര്‍ദേശം നല്‍കി സാമൂഹ്യനീതി വകുപ്പ്

തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യ കുമാരി അലക്‌സിന്‍റെ തൂങ്ങിമരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിനായി നിര്‍ദേശം നല്‍കി സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്‍. ബിന്ദു. അനന്യയുടെ തൂങ്ങിമരണത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജൂലൈ 23ന് ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റീസ് ബോര്‍ഡ് യോഗം വിളിച്ചു ചേര്‍ക്കാനും മന്ത്രി നിര്‍ദേശം നല്‍കി. ലിംഗമാറ്റ ശസ്ത്രക്രിയ ശാസ്ത്രീയമായും പിഴവുകളില്ലാതെയും നടത്തുന്നതിന് ആവശ്യമായ മാര്‍ഗരേഖ തയ്യാറാക്കും. സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ ട്രാന്‍സ് ക്ലിനിക്കുകള്‍ സ്ഥാപിച്ച് ലിംഗമാറ്റ ശസ്ത്രക്രിയ അടക്കമുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്‍റെ ശാരീരികവും മാനസികവും ആയ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്‍റെ സാധ്യതകള്‍ പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.

ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചില സ്ഥാപനങ്ങള്‍ അനുവര്‍ത്തിച്ചു വരുന്ന ചൂഷണവും, വഞ്ചനാപരമായ സമീപനങ്ങളും അവസാനിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അടിയന്തര അന്വേഷണത്തിന് ആരോഗ്യ വകുപ്പും ഉത്തരവിട്ടു

വിഷയത്തിൽ അടിയന്തര അന്വേഷണം നടത്താന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് ഡയറക്‌ടർക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ റേഡിയോ ജോക്കിയും ആക്ടിവിസ്റ്റുമാണ് അനന്യ കുമാരി അലക്‌സ്. കൊച്ചിയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിലാണ് അനന്യയെ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക വിവരം.

തെരഞ്ഞെടുപ്പിലും സജീവം

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയിലെ വേങ്ങര മണ്ഡലത്തില്‍ നിന്നും മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിക്കാന്‍ അനന്യ നാമനിര്‍ദേശം നല്‍കിയിരുന്നു. ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ഥിയായാരുന്നു അവര്‍ പത്രിക നല്‍കിയത്. എന്നാല്‍ സ്വന്തം പാര്‍ട്ടിക്കാരില്‍ നിന്നു തന്നെ ജീവന് ഭീഷണിയുണ്ടെന്നാരോപിച്ച് പിന്നീട് പിന്മാറി.

READ MORE: ട്രാന്‍സ്‌ജെന്‍ഡറുടെ മരണം; അടിയന്തര അന്വേഷണത്തിന് ഉത്തരവ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.