ETV Bharat / state

Kerala Legislative Session| നിയമസഭ സമ്മേളനം ഓഗസ്റ്റ് 7 മുതല്‍, ആദ്യ ദിനം ഉമ്മന്‍ ചാണ്ടിക്ക് ചരമോപചാരം, 10 ബില്ലുകള്‍ സഭ പരിഗണിക്കും - സ്‌പീക്കര്‍ എഎന്‍ ഷംസീര്‍

53 വര്‍ഷത്തിനിടെ ഉമ്മന്‍ ചാണ്ടി ഇല്ലാത്ത ആദ്യ നിയമസഭ സമ്മേളനം ഓഗസ്റ്റ് ഏഴിന് ആരംഭിക്കും. പതിനഞ്ചാം കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളനമാണ് നടക്കുന്നത്

Kerala Assembly  AN Shamseer  AN Shamseer KERALA Assembly  SPEAKER  Major Bills in kerala Legislative Session  ഉമ്മന്‍ ചാണ്ടി  ഉമ്മന്‍ ചാണ്ടിക്ക് ചരമോപചാരം  നിയമസഭ സമ്മേളനം  സ്‌പീക്കര്‍ എഎന്‍ ഷംസീര്‍  10 ബില്ലുകള്‍ സഭ പരിഗണിക്കും
Kerala Legislative Session
author img

By

Published : Aug 2, 2023, 9:16 PM IST

Updated : Aug 2, 2023, 10:27 PM IST

സ്‌പീക്കര്‍ എഎന്‍ ഷംസീര്‍ മാധ്യമങ്ങളോട്

തിരുവനന്തപുരം : പതിനഞ്ചാം കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളനം ഓഗസ്റ്റ് ഏഴ് മുതല്‍ 24 വരെ നടക്കുമെന്ന് സ്‌പീക്കര്‍ എഎന്‍ ഷംസീര്‍. പ്രധാനമായും നിയമ നിര്‍മാണത്തിനായി ചേരുന്ന ഈ സമ്മേളനം ആകെ 12 ദിവസം സമ്മേളിക്കും. ഒട്ടേറെ സുപ്രധാന ബില്ലുകള്‍ സമ്മേളനത്തില്‍ പരിഗണിക്കും. സമ്മേളനത്തിന്‍റെ ആദ്യ ദിനമായ ഏഴിന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ചരമോപചാരം അര്‍പ്പിച്ച് സഭ പിരിയും.

also read : 'സംഘപരിവാർ ഗൂഢാലോചനയിൽ എൻഎസ്എസ് നേതൃത്വം വീണു' ; എഎന്‍ ഷംസീറിനെതിരായ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടാൻ സിപിഎം

നിയമസഭ പരിഗണിക്കുന്ന പ്രധാന ബില്ലുകൾ : 53 വര്‍ഷത്തിനിടെ ഉമ്മന്‍ ചാണ്ടിയില്ലാത്ത ആദ്യ സഭ സമ്മേളനമാണ് ഇത്തവണത്തേത്. ഓഗസ്‌റ്റ് ഏഴിന് ചേരുന്ന കാര്യോപദേശക സമിതി, സഭയുടെ തുടര്‍ ദിവസങ്ങളില്‍ പരിഗണിക്കേണ്ട ബില്ലുകളെ സംബന്ധിച്ച് തീരുമാനമെടുക്കും. ഓഗസ്റ്റ് 11, 18 തീയതികള്‍ അനൗദ്യോഗിക അംഗങ്ങളുടെ കാര്യങ്ങള്‍ക്കായി മാറ്റി വയ്‌ക്കും. കേരള സഹകരണ സംഘം ഭേദഗതി ബില്‍, ശമ്പളവും ആനുകൂല്യങ്ങളും ഭേദഗതി ബില്‍, കേരള മോട്ടോര്‍ തൊഴിലാളി ന്യായ വേതന ഭേദഗതി ബില്‍, ശ്രീ പണ്ടാരവക ഭൂമി ഭേദഗതി ബില്‍, കേരള ക്ഷീര കര്‍ഷക ക്ഷേമനിധി ഭേദഗതി ബില്‍, കേരള പബ്‌ളിക് സര്‍വീസ് കമ്മിഷന്‍ ഭേദഗതി ബില്‍, അബ്‌കാരി ഭേദഗതി ബില്‍, കേരള മെഡിക്കല്‍ വിദ്യാഭ്യാസ ഭേദഗതി ബില്‍, ക്രിമിനല്‍ പ്രൊസീജിയര്‍ കോഡ് ഭേദഗതി ബില്‍, ഇന്ത്യന്‍ പങ്കാളിത്ത ഭേദഗതി ബില്‍ എന്നീ ബില്ലുകളാണ് സഭ പരിഗണിക്കുക.

also read : KABCO| കാബ്‌കോ, കേരള സർക്കാരിന്‍റെ ബിസിനസ് കമ്പനി: മാതൃക സിയാല്‍, ലക്ഷ്യം കാർഷിക വിപണനം

പ്രതിപക്ഷ പ്രതിഷേധം കൂടി സഭ ടിവിയില്‍ ഉള്‍പ്പെടുത്തും : ആശുപത്രികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമെതിരായ അത്രിക്രമം തടയുന്നതിന് കൊണ്ടു വന്ന ഓര്‍ഡിനന്‍സിനു പകരമുള്ള ബില്ലും കേരള നികുതി ഭേദഗതി ഓര്‍ഡിനന്‍സിനു പകരമുള്ള ബില്ലും സഭ പരിഗണിക്കും. ഇതിനു പുറമേ സെലക്‌ട് കമ്മിറ്റിയുടെ പരിഗണനയിലുള്ള കേരള ലൈവ് സ്റ്റോക്ക് ആന്‍ഡ് പൗള്‍ട്രി ഫീഡ് ആന്‍ഡ് മിനറല്‍ മിക്‌സ്‌ചര്‍ ബില്‍, കേരള സഹകരണ സംഘം മൂന്നാം ഭേദഗതി ബില്‍ എന്നിവയും പരിഗണിക്കുമെന്ന് സ്‌പീക്കര്‍ പറഞ്ഞു. സഭ ടിവിയുടെ പ്രവര്‍ത്തനം പൂര്‍ണമായും ഭരണ പക്ഷത്തിന് അനുകൂലമാക്കിയെന്നും പ്രതിപക്ഷ പ്രതിഷേധങ്ങള്‍ സഭ ടിവി അവഗണിക്കുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നല്‍കിയ കത്ത് ഗൗരവമായി പരിഗണിക്കുമെന്ന് സപീക്കര്‍ പറഞ്ഞു. പ്രതിപക്ഷ പ്രതിഷേധം കൂടി സഭ ടിവിയില്‍ ഉള്‍പ്പെടുത്തുമെന്നും സ്‌പീക്കര്‍ കൂട്ടിച്ചേർത്തു.

also read : AN Shamseer| 'ഒരു മത വിശ്വാസത്തെയും വ്രണപ്പെടുത്താന്‍ ഉദ്യേശിച്ചിട്ടില്ല, അതുകൊണ്ട് മാപ്പില്ല'; വിവാദ പരാമര്‍ശത്തില്‍ എഎന്‍ ഷംസീര്‍

Last Updated : Aug 2, 2023, 10:27 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.