തിരുവനന്തപുരം: മുന്‍ എം.എല്‍.എ പി.സി ജോർജും മാധ്യമപ്രവർത്തകരും തമ്മിൽ വാക്കേറ്റം. സോളാർ കേസ് പ്രതി സരിത എസ്.നായരുടെ പീഡന പരാതിയുടെ അടിസ്ഥാനത്തിൽ പി.സി ജോർജിനെ തൈക്കാട് ഗസ്റ്റ്ഹൗസിൽ നിന്ന് അറസ്റ്റ് ചെയ്ത് മ്യൂസിയം പൊലീസ് സ്റ്റേഷനിലേക്ക് ഹാജരാക്കുന്നതിനിടെയാണ് സംഭവം. പി.സി മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടയിൽ ഉടനീളം പരാതിക്കാരിയുടെ പേര് പരാമർശിച്ചിരുന്നു.
പരാതിക്കാരിയുടെ പേര് പറയുന്നത് ശരിയാണോയെന്ന മാധ്യമ പ്രവർത്തകയുടെ ചോദ്യത്തിന് "എന്നാൽ നിങ്ങളുടെ പേര് പറയാം" എന്നായിരുന്നു പിസിയുടെ പ്രതികരണം. തുടർന്ന് മാധ്യമപ്രവർത്തകരും പി.സി ജോർജും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് പി.സിയുടെ പേഴ്‌ണൽ സ്റ്റാഫ് അംഗം മാധ്യമ പ്രവർത്തകരോട് തട്ടിക്കയറുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു.
തുടർന്ന് മ്യൂസിയം പൊലീസ് ഇടപെട്ട് പി.സി ജോർജിനെ എ.ആർ ക്യാമ്പിലേക്ക് കൊണ്ടുപോയി.
Also read:'മാന്യൻ ഞാൻ മാത്രം, പീഡന പരാതി വൈരാഗ്യം മൂലം': പി.സി ജോര്‍ജ്