ETV Bharat / state

Fever cases kerala | പനി പ്രതിരോധത്തിന് എല്ലാവരും രംഗത്തിറങ്ങണം : മുഖ്യമന്ത്രി - Rat fever

സംസ്ഥാനത്ത് പനി പടരുന്ന സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

ഡെങ്കിപ്പനി  പകര്‍ച്ചപ്പനി  പനി  പനി വ്യാപനം  മുഖ്യമന്ത്രി  എലിപ്പനി  fever  Dengue fever  viral fever  Rat fever  pinarayi vijayan
Fever cases kerala
author img

By

Published : Jun 21, 2023, 6:13 PM IST

തിരുവനന്തപുരം : സംസ്ഥാനത്ത് പകര്‍ച്ചപ്പനി പ്രതിരോധത്തിന് കൂട്ടായി രംഗത്തിറങ്ങണമെന്ന് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പനി വ്യാപനം രൂക്ഷമായതിന് പിന്നാലെയാണ് എല്ലാവരും ഒരുമിച്ച് രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടത്. ഡെങ്കിപ്പനിക്കെതിരേയും എലിപ്പനിക്കെതിരേയും അതീവ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

ജാഗ്രതാനിർദേശങ്ങൾ : ഡെങ്കിപ്പനി വ്യാപനം തടയാന്‍ കൊതുകിന്‍റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി നടത്തണം. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുന്നു എന്ന് തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പാക്കണം. പൊതുജനങ്ങള്‍ ഇക്കാര്യത്തില്‍ വ്യക്തിപരമായ ശ്രദ്ധ ചെലുത്തണം.

വീട്ടിനകത്തും പുറത്തും വെള്ളം കെട്ടി നിര്‍ത്തരുത്. ചെടിച്ചട്ടികളിലും ഫ്രിഡ്‌ജിന്‍റെ ട്രേയിലും മറ്റും വെള്ളം കെട്ടിനില്‍ക്കാന്‍ ഇടവരുത്തരുത്. തോട്ടം മേഖല, നിര്‍മാണ സ്ഥലങ്ങള്‍, ആക്രിക്കടകള്‍, അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങള്‍ എന്നിവ പ്രത്യേകം ശ്രദ്ധിക്കണം. വരുന്ന ആഴ്‌ചകളില്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങള്‍ ഡ്രൈ ഡേ ആയി ആചരിക്കണം.

ഡ്രൈ ഡേ ആചരണം : വെള്ളിയാഴ്‌ച സ്‌കൂളുകള്‍, ശനിയാഴ്‌ച ഓഫിസുകള്‍, ഞായറാഴ്‌ച വീടുകള്‍ എന്നിങ്ങനെയാണ് ഡ്രൈ ഡേ ആചരിക്കേണ്ടത്. വീടും പരിസരങ്ങളും സ്ഥാപനങ്ങളും വൃത്തിയായി സൂക്ഷിക്കണം. ഇതിനായി വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും സംഘടനകളുടേയും പിന്തുണയുമുണ്ടാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വളരെ പെട്ടെന്ന് ഗുരുതരമാകുന്ന രോഗമാണ് എലിപ്പനി. അതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

മണ്ണ്, ചെളി, മലിനജലം എന്നിവയുമായി ഇടപെടുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശ പ്രകാരം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഡോക്‌സിസൈക്ലിന്‍ സൗജന്യമായി ലഭ്യമാണ്. പകര്‍ച്ചപ്പനി ഒരു ഭീഷണിയായി വളരാതിരിക്കാന്‍ നാട് ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. സര്‍ക്കാരിന്‍റെ ഏകോപിതമായ ഇടപെടല്‍ ഇക്കാര്യത്തില്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പനി ബാധിച്ചവരുടെ കണക്കുകൾ : സംസ്ഥാനത്ത് പനിയുടെ വ്യാപനം വര്‍ധിക്കുകയാണ്. ഇന്നലെയും 13,000ത്തിന് അടുത്താണ് പനി ബാധിതരുടെ എണ്ണം. ഇന്നലെ 12876 പേര്‍ സംസ്ഥാനത്ത് പനി ബാധിച്ച് വിവിധ സര്‍ക്കാര്‍ ആശുപത്രികളിലെ ഒപിയില്‍ ചികിത്സ തേടി. 170 പേര്‍ ആശുപത്രിയില്‍ അഡ്‌മിറ്റായി ചികിത്സ തേടുകയും ചെയ്‌തിട്ടുണ്ട്.

മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പനി ബാധിച്ച് ചികിത്സ തേടിയത്. കുറവ് ഇടുക്കി ജില്ലയിലുമാണ്. ഡെങ്കിപ്പനി ബാധിതരുടെ എണ്ണവും വര്‍ധിക്കുകയാണ്. 133 പേര്‍ക്കാണ് ഇന്നലെ മാത്രം ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയിലാണ് ഡെങ്കി ബാധിതരുടെ എണ്ണം കൂടുതല്‍. ഈ മാസം ഇന്നലെ വരെ 174,222 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയിരിക്കുന്നത്.

ജൂണ്‍ മാസത്തില്‍ ഇതുവരെ 1,168 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണം കൂടി പരിശോധിച്ചാല്‍ കണക്കുകള്‍ ഇതിലും ഇരട്ടിയാകും. ഇന്ന് രണ്ട് ഡെങ്കിപ്പനി മരണവും മൂന്ന് പകര്‍ച്ച പനി മരണവും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ഇതോടെ ജൂണ്‍ മാസത്തില്‍ 37 പേരാണ് പനി ബാധിച്ച് മരിച്ചത്. അതില്‍ 27 പേരും ഡെങ്കിപ്പനി ബാധിച്ചാണ് മരിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.