തിരുവനന്തപുരം: വഴിയോരങ്ങളിലെ കൊടി തോരണങ്ങൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച സർവകക്ഷിയോഗം ഇന്ന് നടക്കും. രാവിലെ 11 മണിക്ക് ഓൺലൈനായാണ് യോഗം. എറണാകുളത്ത് സിപിഎം സംസ്ഥാന സമ്മേളനം പ്രചരണത്തിന്‍റെ ഭാഗമായി നടപ്പാതകളിലും പാതയോരങ്ങളിലും കൊടികള്‍ തോരങ്ങൾ സ്ഥാപിച്ചതിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.
ഇത് ഒഴിവാക്കാൻ നടപടികൾ സ്വീകരിക്കാനും സർക്കാറിന് നിർദേശം നൽകിയിരുന്നു. ആര് നിയമവിരുദ്ധമായി കൊടിതോരണങ്ങള്‍ സ്ഥാപിച്ചാലും നടപടി സ്വീകരിക്കണം. കോടതി ഉത്തരവുകള്‍ നടപ്പിലാക്കാനുള്ളതാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിർദേശിച്ചിരുന്നു. ഇതുസംബന്ധിച്ച് തുടർനടപടികൾ സ്വീകരിക്കാനാണ് സർക്കാർ സർവകക്ഷിയോഗം വിളിച്ചത്.