ETV Bharat / state

ലേക്ക് പാലസ് വിവാദം; നഗരസഭാ സെക്രട്ടറിയെ സസ്‌പെന്‍റ് ചെയ്യാന്‍ ശുപാർശ - പിഴ ഇളവുചെയ‌്ത‌് നഗരസഭാ സെക്രട്ടറി

റിസോർട്ടിനെതിരെ നഗരസഭ ചുമത്തിയ പിഴ ഇളവുചെയ‌്ത‌ വകുപ്പ് സെക്രട്ടറി ഉത്തരവ് നടപ്പാക്കിയതിനാണ‌് സെക്രട്ടറിയെ സസ‌്പെന്‍റ് ചെയ്യാൻ നഗരസഭാ കൗൺസിൽ യോഗം ശുപാർശ ചെയ‌്തത്

ലേക്ക് പാലസ്
author img

By

Published : Jul 17, 2019, 10:53 AM IST

ആലപ്പുഴ: മുൻ മന്ത്രിയും കുട്ടനാട് എംഎൽഎയുമായ തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോർട്ടുമായി ബന്ധപ്പെട്ട വിവാദം കൊഴുക്കുന്നതിനിടെ നഗരസഭാ സെക്രട്ടറിയെ സസ്‌പെന്‍റ് ചെയ്യണമെന്ന് നഗരസഭാ കൗൺസിലിന്‍റെ ആവശ്യം. തദ്ദേശവകുപ്പ് സെക്രട്ടറിയുടെ ഉത്തരവ് നടപ്പാക്കിയ ആലപ്പുഴ നഗരസഭ സെക്രട്ടറി ജഹാംഗീറിനെയാണ് സസ‌്പെന്‍റ് ചെയ്യണമെന്ന് യുഡിഎഫ് ഭരിക്കുന്ന നഗരസഭാ കൗൺസിലിലെ ഭരണപക്ഷ അംഗങ്ങൾ സംസ്ഥാന സർക്കാറിനോട്‌ ശുപാർശ ചെയ്തത്.

അനധിക‌ൃത നിർമാണത്തിന‌് ലേക് പാലസ് റിസോർട്ടിനെതിരെ നഗരസഭ ചുമത്തിയ പിഴ ഇളവുചെയ‌്ത‌് വകുപ്പ് സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവ‌് നടപ്പാക്കിയതിനാണ‌് സെക്രട്ടറിയെ സസ‌്പെന്‍റ് ചെയ്യാൻ നഗരസഭാ കൗൺസിൽ യോഗം ശുപാർശ ചെയ‌്തത്. ലേക്ക് പാലസ് റിസോർട്ടിന് ചുമത്തിയ പിഴ സർക്കാർ വെട്ടിക്കുറച്ചതിനെതിരെ കൗൺസിൽ യോഗം ചേർന്ന് നിയമനടപടിയിലൂടെ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് സെക്രട്ടറിയുടെ വിയോജനക്കുറിപ്പോടെ മിനിട്സില്‍ രേഖപ്പെടുത്തിയതാണ് ഭരണപക്ഷത്തെ ചൊടിപ്പിച്ചത്.

സംസ്ഥാന സർക്കാർ ഇറക്കിയ ഉത്തരവിനെതിരെ കോടതിയെ സമീപിക്കാനും നഗരസഭാ കൗൺസിൽ തീരുമാനിച്ചിട്ടുണ്ട‌്. എന്നാൽ സെക്രട്ടറി ചുമതല നിർവഹിക്കുക മാത്രമാണ‌് ചെയ‌്തതെന്നും ശുപാർശ പിൻവലിക്കണമെന്നും പ്രതിപക്ഷ കൗൺസിലർമാർ ആവശ്യപ്പെട്ടു. 2.77 കോടി പിഴ അടക്കണമെന്നായിരുന്നു നഗരസഭയുടെ നോട്ടീസിൽ. അനധിക‌ൃത നിർമാണം നടന്നെന്ന് തെളിയിക്കുന്ന ഒരു രേഖയും ഇല്ലാതെയാണ‌് പിഴ ചുമത്തിയത‌്. സ്വന്തം വാദം തെളിയിക്കാനുള്ള രേഖ നഗരസഭയുടെ കൈവശമില്ലാതിരുന്നതോടെ റിസോർട്ട് അധിക‌ൃതർ ഹാജരാക്കിയ രേഖ അംഗീകരിക്കേണ്ടിവന്നു. അതിനാൽ പിഴ 1.12 കോടിയായി കുറച്ചു നൽകി. ഇതിനെതിരെ റിസോർട്ട് ഉടമ സർക്കാരിനെ സമീപിച്ചു. തുടർന്നാണ‌് തദ്ദേശവകുപ്പ് സെക്രട്ടറി പിഴ 34 ലക്ഷമാക്കി കുറച്ചതെന്നും പ്രതിപക്ഷം കൗൺസിൽ യോഗത്തിൽ ചൂണ്ടിക്കാട്ടി. ഇന്ന് നടക്കുന്ന കൗൺസിൽ യോഗത്തിന് ശേഷം ശുപാർശ സർക്കാരിന് സമർപ്പിക്കും

Intro:Body:ലേക്ക് പാലസ് വിവാദം : നഗരസഭാ സെക്രട്ടറിയെ സസ്‌പെന്റ് ചെയ്യണമെന്ന് ശുപാർശ

ആലപ്പുഴ : മുൻ മന്ത്രിയും കുട്ടനാട് എംഎൽഎയുമായ തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോർട്ടുമായി ബന്ധപ്പെട്ട വിവാദം കൊഴുക്കുന്നതിനിടെ നഗരസഭാ സെക്രട്ടറിയെ സസ്‌പെന്റ് ചെയ്യണമെന്ന് നഗരസഭാ കൗൺസിൽ സർക്കാരിനോട് ആവശ്യപ്പെട്ടു. തദ്ദേശവകുപ്പ് സെക്രട്ടറിയുടെ ഉത്തരവ് നടപ്പാക്കിയ ആലപ്പുഴ നഗരസഭ സെക്രട്ടറി ജഹാംഗീറിനെയാണ് സസ‌്പെൻഡ് ചെയ്യണമെന്നാണ് യുഡിഎഫ് ഭരിക്കുന്ന നഗരസഭാ കൗൺസിലിലെ ഭരണപക്ഷ അംഗങ്ങൾ സംസ്ഥാന സർക്കാറിനോട്‌ ശുപാർശ ചെയ്തത്.

അനധിക‌ൃത നിർമാണത്തിന‌് ലേക്പാലസ് റിസോർട്ടിനെതിരെ നഗരസഭ ചുമത്തിയ പിഴ ഇളവുചെയ‌്ത‌് വകുപ്പ് സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവ‌് നടപ്പാക്കിയതിനാണ‌് സെക്രട്ടറിയെ സസ‌്പെൻഡ് ചെയ്യാൻ നഗരസഭാ കൗൺസിൽ യോഗം ശുപാർശ ചെയ‌്തത്. ലേക്ക് പാലസ് റിസോർട്ടിന് ചുമത്തിയ പിഴ സർക്കാർ വെട്ടിക്കുറച്ചതിനെതിരെ കൗൺസിൽ യോഗം ചേർന്ന് നിയമനടപടിയിലൂടെ സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് സെക്രട്ടറിയുടെ വിയോജനക്കുറിപ്പോടെയാണ് മിനിറ്റ്സിൽ രേഖപ്പെടുത്തിയതാണ് ഭരണപക്ഷത്തെ ചൊടിപ്പിച്ചത്.

സംസ്ഥാന സർക്കാർ ഇറക്കിയ ഉത്തരവിനെതിരെ കോടതിയെ സമീപിക്കാനും നഗരസഭാ കൗൺസിൽ തീരുമാനിച്ചിട്ടുണ്ട‌്. എന്നാൽ സെക്രട്ടറി ചുമതല നിർവഹിക്കുക മാത്രമാണ‌് ചെയ‌്തതെന്നും ശുപാർശ പിൻവലിക്കണമെന്നും പ്രതിപക്ഷ കൗൺസിലർമാർ ആവശ്യപ്പെട്ടു. 2.77 കോടി പിഴ അടയ‌്ക്കണമെന്നായിരുന്നു നഗരസഭയുടെ നോട്ടീസിൽ. അനധിക‌ൃത നിർമാണം നടന്നെന്ന് തെളിയിക്കുന്ന ഒരുരേഖയും ഇല്ലാതെയാണ‌് പിഴചുമത്തിയത‌്. സ്വന്തം വാദം തെളിയിക്കാനുള്ള രേഖ നഗരസഭയുടെ കൈവശമില്ലാതിരുന്നതോടെ റിസോർട്ട് അധിക‌ൃതർ ഹാജരാക്കിയ രേഖ അംഗീകരിക്കേണ്ടിവന്നു. അതിനാൽ പിഴ 1.12 കോടിയായി കുറച്ചുനൽകി. ഇതിനെതിരെ റിസോർട്ട് ഉടമ സർക്കാരിനെ സമീപിച്ചു. തുടർന്നാണ‌് തദ്ദേശവകുപ്പ് സെക്രട്ടറി പിഴ 34 ലക്ഷമാക്കി കുറച്ചതെന്നും പ്രതിപക്ഷം കൗൺസിൽ യോഗത്തിൽ ചൂണ്ടിക്കാട്ടി. ഇന്ന് നടക്കുന്ന കൗൺസിൽ യോഗത്തിന് ശേഷം ശുപാർശ സർക്കാരിന് സമർപ്പിക്കും.Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.