തിരുവനന്തപുരം: അകത്തുള്ളവരെ അപായപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് എ.കെ.ജി സെന്‍ററിലേക്ക് അക്രമി സ്‌ഫോടകവസ്‌തു വലിച്ചെറിഞ്ഞതെന്ന് എഫ്.ഐ.ആര്‍. തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്‌തത്. ഓഫിസിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കുന്ന ഗേറ്റുവഴിയാണ് സ്‌ഫോടക വലിച്ചെറിഞ്ഞതെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഇന്ത്യന്‍ ശിക്ഷ നിയമം 436, സ്‌ഫോടക വസ്‌തുനിയമം മൂന്ന് (എ) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്‌തത്. സംഭവം നടക്കുന്ന സമയത്ത് ഓഫിസിലുണ്ടായിരുന്ന ജീവനക്കാരന്‍ റിതുന്‍ കള്ളിക്കണ്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. വ്യാഴാഴ്‌ച രാത്രി 11.20 നാണ് സംഭവം.
സ്‌കൂട്ടറില്‍ സഞ്ചരിച്ച അജ്ഞാതനാണ് അക്രമത്തിന് പിന്നിലെന്നും എഫ്.ഐ.ആറില്‍ പറയുന്നു. കന്‍റോണ്‍മെന്‍റ് എസ്.എച്ച്.ഒ മുഹമ്മദ് ഷാഫിയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്‌തത്. സംഭവം, നടന്ന് 12 മണിക്കൂര്‍ പിന്നിട്ടെങ്കിലും അക്രമിയെ പിടികൂടാനോ തിരിച്ചറിയാനോ പൊലീസിന് കഴിഞ്ഞിട്ടില്ല.
ALSO READ| Video | എ.കെ.ജി സെന്‍റര്‍ ബോംബേറ്: സ്‌കൂട്ടറില്‍ മിന്നല്‍ വേഗത്തില്‍ പാഞ്ഞ് അക്രമി, പുതിയ ദൃശ്യം