തിരുവനന്തപുരം: എ കെ ജി സെന്‍റര്‍ ആക്രമണം അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം സംഭവസ്ഥലത്ത് പരിശോധന നടത്തി. സ്‌ഫോടക വസ്തു പതിച്ച എ കെ ജി സെന്‍ററിലെ മതിലില്‍ പരിശോധന നടന്നു. ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ജലീല്‍ തോട്ടത്തിലിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.
കേസ് 23 ദിവസം അന്വേഷിച്ച കേരള പൊലീസിലെ പ്രത്യേക അന്വേഷണ സംഘത്തിന് പ്രതിയെ കണ്ടെത്താന്‍ കഴിയാത്തതിനാലാണ് ക്രൈം ബ്രാഞ്ചിന് കേസ് കൈമാറിയത്. പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്‌തവരെ ക്രൈം ബ്രാഞ്ച് സംഘം വീണ്ടും വിളിച്ചു വരുത്തിയേക്കും. ആക്രമണം നടന്ന സമയത്തെ സംഭവം പുനരാവിഷ്‌കരിക്കാന്‍ ക്രൈം ബ്രാഞ്ച് നീക്കം നടത്തുന്നുണ്ട്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാകും സംഭവം പുനരാവിഷ്‌കരിക്കുക.
Also Read: എകെജി സെന്‍റര്‍ ആക്രമണം അന്വേഷിപ്പിക്കുന്നത് ഉദ്യോഗസ്ഥരുടെ കൈയും കാലും കെട്ടിയ ശേഷം: വി.ഡി സതീശന്‍