തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ ജീവനക്കാർക്ക് കൊവിഡ് സുരക്ഷ ഉറപ്പാക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ. പാപ്പനംകോട് ഡിപ്പോയിലെ തൊഴിലാളുടെ സമരം ന്യായമാണ്. പ്രശ്നം പരിഹരിക്കാൻ കെ.എസ്.ആർ.ടി.സി എം.ഡി ബിജു പ്രഭാകറിന് നിർദേശം നൽകിയിട്ടുണ്ടെന്നും സുരക്ഷയുടെ ഭാഗമായി ഡ്രൈവർമാർക്ക് ക്യാബിൻ ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
കൊവിഡ് ഡ്യൂട്ടിയിലുള്ള ബസുകളിലാണ് ആദ്യഘട്ടത്തിൽ ക്യാബിൻ ഏർപ്പെടുത്തുന്നത്. അതിനു ശേഷം ബാക്കി ബസുകിലും ക്യാബിൻ ഏർപ്പെടുത്തും. കൊവിഡ് ഡ്യൂട്ടിയിലുള്ള കെ.എസ്. ആർ.ടി.സി ജീവനക്കാർക്ക് പ്രത്യേക സുരക്ഷ ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.