തിരുവനന്തപുരം: കോണ്‍ഗ്രസിനുള്ളിലെ ജനാധിപത്യം സിപിഎമ്മും ബിജെപിയും കണ്ടുപഠിക്കണമെന്ന് മുതിര്‍ന്ന നേതാവ് എകെ ആന്‍റണി. ജനാധിപത്യത്തിന്‍റെ തിളക്കമാണ് അധ്യക്ഷ തെരഞ്ഞെടുപ്പിലൂടെ തെളിയുന്നത്. ഇത്തരത്തിലൊരു തെരഞ്ഞെടുപ്പ് നടത്താന്‍ സിപിഎമ്മിനോ ബിജെപിക്കോ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതാണ് കോണ്‍ഗ്രസിന്‍റെ പ്രത്യേകത. ഈ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് കൂടുതല്‍ ശക്തി പ്രാപിക്കും. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ശക്തമായ പോരാട്ടത്തിന് പാര്‍ട്ടി ശക്തിപ്പെടും. കോണ്‍ഗ്രസിലെ കെട്ടുറപ്പാണ് തെരഞ്ഞെടുപ്പിലൂടെ തെളിയുന്നതെന്നും ആന്‍റണി തിരുവനന്തപുരത്ത് പറഞ്ഞു.