ETV Bharat / state

മോദിയെ താഴെയിറക്കാൻ ന്യൂനപക്ഷത്തോടൊപ്പം ഭൂരിപക്ഷ സമുദായത്തെയും ഒപ്പം കൂട്ടണം; എ കെ ആന്‍റണി

ഹിന്ദുക്കൾ അമ്പലത്തിൽ പോയാൽ അതിനെ മൃദു ഹിന്ദുത്വ സമീപനം എന്ന് പറയുന്നത് മോദിയെ സഹായിക്കലാണെന്നും എ കെ ആന്‍റണി

ബിജെപിക്കെതിരെ എകെ ആന്‍റണി  എകെ ആന്‍റണി  നരേന്ദ്ര മോദി  മോദി  ബിജെപി  BJP  AK Antony  AK Antony against BJP  കെപിസിസി  മൃദു ഹിന്ദുത്വ സമീപനം  കോണ്‍ഗ്രസ്  Congress
ബിജെപിക്കെതിരെ എകെ ആന്‍റണി
author img

By

Published : Dec 28, 2022, 8:14 PM IST

തിരുവനന്തപുരം: ഭൂരിപക്ഷ-ന്യൂനപക്ഷ സമുദായങ്ങളെ ഒപ്പം നിര്‍ത്തിയെങ്കില്‍ മാത്രമേ വരുന്ന തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി സർക്കാരിനെ അധികാരത്തില്‍ നിന്നും താഴെയിറക്കാന്‍ കഴിയുള്ളുവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്‍റണി. കെപിസിസി ആസ്ഥാനത്ത് നടന്ന കോണ്‍ഗ്രസിന്‍റെ 138-ാം സ്ഥാപക ദിനാഘോഷം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹിന്ദുക്കൾ അമ്പലത്തിൽ പോയാൽ മൃദു ഹിന്ദുത്വ സമീപനമെന്ന് പറയുന്നത് തെറ്റാണ്. അതിനെ മൃദു ഹിന്ദുത്വമെന്ന് പറഞ്ഞ് ആക്ഷേപിക്കുന്നത് മോദിയെ സഹായിക്കലാണ്. അത്തരം സമീപനം മോദി തിരികെ വരാനെ സഹായിക്കൂവെന്നും എ കെ ആന്‍റണി പറഞ്ഞു. എല്ലാ മതസ്ഥരായ ജനങ്ങളെയും കൂടെ നിര്‍ത്തണം.

മതത്തിന്‍റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ച ബ്രിട്ടീഷുകാരുടെ അതേ തന്ത്രമാണ് അധികാരം നിലനിര്‍ത്താന്‍ ബിജെപിയും പയറ്റുന്നത്. ഭാഷയുടെയും വര്‍ഗത്തിന്‍റെയും വസ്ത്രത്തിന്‍റെയും ഭക്ഷണത്തിന്‍റെയും മതത്തിന്‍റെയും പേരില്‍ ഭിന്നിപ്പുണ്ടാക്കുന്നു. ഇന്ത്യയുടെ വെെവിധ്യങ്ങളെയും നാനാത്വത്തെയും സംരക്ഷിക്കാന്‍ കോണ്‍ഗ്രസിന് മാത്രമെ സാധിക്കൂ.

ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ഭരണഘടന തന്നെ ഇല്ലാതാക്കും. ഇതിലൂടെ ഭാരതത്തിന്‍റെ അഖണ്ഡതയും ബഹുസ്വരതയും തകര്‍ക്കപ്പെടുമെന്നും എ കെ ആന്‍റണി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.