റായ്‌പൂർ: ഛത്തീസ്‌ഗഢിലെ ആദ്യത്തെ മുഖ്യമന്ത്രിയായിരുന്നു അജിത് കുമാർ ജോഗി. 2000 നവംബറിനും 2003 ഡിസംബറിനുമിടയിൽ അദ്ദേഹം സംസ്ഥാന മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചു. സംസ്ഥാന നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് പുറമെ പാർലമെന്‍റിന്‍റെ ഇരുസഭകളിലും അംഗമായിരുന്നു. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്കും ഛത്തീസ്‌ഗഢിലെ ഉപതെരഞ്ഞെടുപ്പ് അട്ടിമറിച്ചതിനും 2016ൽ അജിത് ജോഗിയെയും മകൻ അമിത് ജോഗിയെയും കോൺഗ്രസിൽ നിന്ന് പുറത്താക്കി.
1946 ഏപ്രിൽ 29 ബില്ലാസ്പൂർ ജില്ലയിലായിരുന്നു ജനനം. 1968 ൽ ഭോപ്പാലിലെ മൗലാന ആസാദ് കോളേജ് ഓഫ് ടെക്നോളജിയിൽ നിന്ന് സ്വർണ മെഡലുമായി മെക്കാനിക്കൽ എഞ്ചിനീയറിങ് ബിരുദം പൂർത്തിയാക്കി. 67-ൽ റായ്പ്പൂർ ഗവൺമെന്‍റ് എഞ്ചിനീയറിങ് കോളജിൽ അധ്യാപകനായി. 1974ൽ സിവിൽ സർവീസ് പരീക്ഷ പാസായ ജോഗി, 12 വർഷത്തിലേറെക്കാലം മദ്ധ്യപ്രദേശിലെ വിവിധ ജില്ലകളിലായി കലക്‌ടറായി സേവനം അനുഷ്ഠിച്ച ജോഗി, ഏറ്റവും കൂടുതൽ കാലം കലക്‌ടറായി ഇരുന്നതിന്‍റെ റെക്കോഡും സ്ഥാപിച്ചു.
1986 ൽ കോൺഗ്രസിലൂടെയാണ് അജിത് ജോഗിയുടെ രാഷ്‌ട്രീയ പ്രവേശം. പട്ടികജാതി-പട്ടികവർഗ ക്ഷേമത്തിനായുള്ള അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി അംഗമായാണ് അജിത് ജോഗി രാഷ്‌ട്രീയ തുടക്കം. പട്ടികജാതി-പട്ടികവർഗ വിഭാഗകാരുടെ ഇടയിലെ പ്രവർത്തനം ജോഗിയെ അവരുെട പ്രിയ നേതാവായി വളർത്തി. ജോഗി നടത്തിയ വികാസ് യാത്ര ജോഗിയെ എത്തിരാളി ഇല്ലാത്ത രാഷ്‌ട്രീയക്കാരനാക്കി മാറ്റി. 12 -ാം ലോകസഭയിലും,14 -ാം ലോകസഭയിലും ജോഗി തിരഞ്ഞെടുക്കപെട്ടു.
2000 -ൽ ഛത്തീസ്‌ഗഢ് എന്ന സംസ്ഥാനം രൂപികരിച്ചപ്പോൾ സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രിയാകാൻ ജോഗിയല്ലാതെ മറ്റൊരു പേരും ഉയരാനില്ലായിരുന്നു. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്കും ഛത്തീസ്‌ഗഢിലെ ഉപതിരഞ്ഞെടുപ്പ് അട്ടിമറിച്ചതിനും 2016ൽ അജിത് ജോഗിയെ പുറത്താകിയപ്പോൾ മറ്റൊരു രാഷ്‌ട്രീയ പ്രസ്ഥാനം ആരംഭിക്കാൻ കഴിഞ്ഞത് അദേഹത്തിന്‍റെ ഈ ജനകീയ പിൻന്തുണയാണ്. 2018-ൽ നടന്ന ഇലക്ഷനിൽ ജനത കോൺഗ്രസ് ഛത്തീസ്ഗഡ് മത്സരിച്ചു. നിലവിൽ മാർവാഹിയിൽ നിന്നുള്ള എംഎൽഎയായിരുന്നു ജോഗി. 1994 -ൽ നടന്ന ഒരു കാർ അപകടത്തിൽ അദേഹത്തിന് ഇരുകാലകളും നഷ്‌ട്ടമായി. പട്ടികജാതി-പട്ടികവർഗ വിഭാഗകാരുടെ ഉന്നമന്നത്തിനായി അഹോരാത്രം പ്രയത്നിച്ച ഒരു നേതാവിനെയാണ് അജിത് കുമാർ ജോഗിയിലൂടെ രാജ്യത്തിന് നഷ്‌ട്ടമാകുന്നത്.