തിരുവനന്തപുരം: സമസ്‌ത അധ്യക്ഷനായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കെതിരായ വധഭീഷണിയില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് എഐവൈഎഫ്.
തങ്ങള്‍ക്കെതിരായ വധഭീഷണി ഗൗരവമായി കാണണമെന്നും അദ്ദേഹത്തിന് ആവശ്യമായ സുരക്ഷയൊരുക്കണമെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്‍റ് എന്‍.അരുണും സെക്രട്ടറി ടി. ടി ജിസ്‌മോനും പ്രസ്‌താവനയിലൂടെ അറിയിച്ചു.
മുസ്ലിം സമുദായത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ മത-തീവ്രവാദ സംഘടനകളുമായി ചേര്‍ന്ന് മുസ്ലിം ലീഗ് നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുത്ത നേതാവാണ് ജിഫ്രി മുത്തുക്കോയ തങ്ങള്‍.
Also Read: ജിഫ്രി തങ്ങളുടെ വെളിപ്പെടുത്തൽ ഗൗരവമുള്ളത്; ലീഗിൽ മതരാഷ്ട്ര വാദം വര്‍ധിച്ചുവെന്ന് ഡിവൈഎഫ്ഐ
പള്ളികളിലൂടെ വര്‍ഗീയ രാഷ്ട്രീയ പ്രചരണം നടത്താനും വഖഫ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടാനുമുള്ള തീരുമാനത്തിനെതിരെ മുസ്ലിം സമുദായത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള മുസ്ലിം ലീഗ് ശ്രമങ്ങള്‍ക്കെതിരെ ശക്തമായ ഇടപെടലുകളാണ് അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ നടത്തിയതെന്നും അവര്‍ പറഞ്ഞു.