തിരുവനന്തപുരം: പ്രവാസികൾക്ക് എയർപോർട്ടിൽ നടത്താറുള്ള ആന്‍റി ബോഡി പരിശോധന ഒഴിവാക്കിയത് കൃത്യത ഇല്ലാത്തതിനാലാണെന്ന് മുഖ്യമന്ത്രി. പലപ്പോഴും ഫലങ്ങളിൽ ലഭിക്കുന്നത്തിൽ വ്യത്യാസമുണ്ട്. ആന്‍റി ബോഡി ടെസ്റ്റ് നെഗറ്റീവ് ആയാലും വിദേശത്തുനിന്ന് എത്തുന്നവർ നിരീക്ഷണത്തിൽ കഴിയണം. എന്നാൽ ആന്‍റി ബോഡി ടെസ്റ്റിൽ നെഗറ്റീവ് എന്നത് നിരീക്ഷണത്തിൽ അയവ് വരുത്തും. ചിലരെങ്കിലും നെഗറ്റീവാണെന്ന് കരുതി പുറത്തിറങ്ങാൻ സാധ്യതയുണ്ട്. ഈ സാഹചര്യം കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനം എടുത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എയർപോർട്ടിലെ കൊവിഡ് പരിശോധനയിൽ കൃത്യതയില്ലെന്ന് മുഖ്യമന്ത്രി - ആന്‍റി ബോഡി
അതിനാലാണ് ആന്‍റി ബോഡി പരിശോധന ഒഴിവാക്കിയതെന്ന് മുഖ്യമന്ത്രി.