ETV Bharat / state

കാർഗില്‍ വിജയം: യുദ്ധോപകരണങ്ങളും വിമാനങ്ങളും പരിചയപ്പെടുത്തി വായുസേനയുടെ പ്രദർശനം - പ്രദർശനം

കിലോമീറ്റർ അകലെ നിന്ന് തന്നെ ശത്രുവിനെ കൃത്യമായി വെടിവെച്ചിടാവുന്ന സ്നൈപ്പർ ഗൺ മുതൽ മികച്ച ശേഷിയുള്ള നിരീക്ഷണ ക്യാമറകളും പോർവിമാനങ്ങളും വരെ പ്രദർശനത്തിനുണ്ട്.

Air Force Exhibition
author img

By

Published : Jul 30, 2019, 6:13 PM IST

Updated : Jul 30, 2019, 7:44 PM IST

തിരുവനന്തപുരം: കാർഗിൽ യുദ്ധവിജയത്തിന്‍റെ ഇരുപതാം വാർഷികാഘോഷത്തോടനുബന്ധിച്ച് വായുസേന സംഘടിപ്പിച്ച പ്രദർശനം ശ്രദ്ധേയമായി. സേനയുടെ യുദ്ധോപകരണങ്ങളും വിമാനങ്ങളും പ്രദർശിപ്പിച്ചു. നഗരപരിധിയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾ പ്രദർശനത്തിനെത്തി.

കാർഗില്‍ വിജയം: യുദ്ധോപകരണങ്ങളും വിമാനങ്ങളും പരിചയപ്പെടുത്തി വായുസേനയുടെ പ്രദർശനം

കിലോമീറ്റർ അകലെ നിന്ന് തന്നെ ശത്രുവിനെ കൃത്യമായി വെടിവെച്ചിടാവുന്ന സ്നൈപ്പർ ഗൺ മുതൽ മികച്ച ശേഷിയുള്ള നിരീക്ഷണ ക്യാമറകളും പോർവിമാനങ്ങളും വരെ പ്രദർശനത്തിനെത്തിച്ചു. വായുസേനയുടെ ഗരുഡ് സംഘം ഉപകരണങ്ങളുടെ ഉപയോഗം വിശദീകരിച്ചു. പ്രദർശനം വേറിട്ട അനുഭവമായതായി വിദ്യാർഥികൾ പറഞ്ഞു.
ദക്ഷിണ എയർ കമാൻഡ് ചീഫ് എയർ മാർഷൽ ബി സുരേഷ് പ്രദർശനം കാണാനെത്തി. കാർഗിൽ യുദ്ധകാലത്ത് ഇന്ത്യ പൂർണ സജ്ജമായിരുന്നുവെന്നും സേനാംഗങ്ങളുടെ യുദ്ധവീര്യം ആവേശം പകർന്നുവെന്നും അദ്ദേഹം പറഞ്ഞു. ആക്രമണം ഏതു സമയത്തും ഉണ്ടാകാമെന്ന് പുതുതലമുറയ്ക്കുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണ് പ്രദർശനമെന്നും അദ്ദേഹം പറഞ്ഞു.

Intro:.

Body:.

Conclusion:.
Last Updated : Jul 30, 2019, 7:44 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.