ETV Bharat / state

AI Camera Project | പഠിക്കാന്‍ മഹാരാഷ്ട്രയും, മന്ത്രി ആന്‍റണി രാജുവുമായി കൂടിക്കാഴ്‌ച നടത്തി ഉദ്യോഗസ്ഥ സംഘം - എഐ കാമറ കേരളത്തിൽ വാഹന അപകടങ്ങൾ

സംസ്ഥാനത്ത് സ്ഥാപിച്ച എ ഐ ക്യാമറകളുടെ പ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കാൻ ഗതാഗത മന്ത്രി ആന്‍റണി രാജുവുമായി കൂടിക്കാഴ്‌ച നടത്തി മഹാരാഷ്ട്ര ട്രാൻസ്‌പോർട്ട് കമ്മിഷണർ വിവേക് ഭീമാൻവർ ഐഎഎസ്

maharashtra planning kerala model ai camera  maharashtra  maharashtra government  maharashtra ai camera  ai camera project maharashtra  kerala model  kerala model ai camera  ai  ai camera  ai camera news  ai camera news malayalam  എഐ കാമറ പദ്ധതി  മഹാരാഷ്‌ട്രയും കേരള മാതൃക പിന്തുടരും  എഐ കാമറ പദ്ധതി മഹാരാഷ്‌ട്രയിലും  കേരളം എ ഐ കാമറകൾ സ്ഥാപിച്ച മാതൃക  ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്  ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് കാമറ  ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് കാമറ കേരളം  മഹാരാഷ്ട്ര ട്രാൻസ്‌പോർട് കമ്മിഷണർ വിവേക് ഭീമാൻവർ  ഗതാഗത മന്ത്രി ആന്‍റണി രാജു  എഐ കാമറകളുടെ പ്രവർത്തനങ്ങളെ കുറിച്ച് പഠിക്കാൻ  എ ഐ ക്യാമറ ഡിസ്ട്രിക്‌ട് കൺട്രോൾ റൂം  കെൽട്രോൺ  കെൽട്രോൺ എഐ  തമിഴ്‌നാട് ജോയിന്‍റ് ട്രാൻസ്‌പോർട് കമ്മിഷണർ  എഎ മുത്തു  തമിഴ്‌നാട്  ഗതാഗത കമ്മിഷണർ എസ് ശ്രീജിത്ത്  ഡ്രോൺ എഐ കാമറ  കേരളത്തിൽ വാഹന അപകടങ്ങൾ  എഐ കാമറ കേരളത്തിൽ വാഹന അപകടങ്ങൾ  ഓരോ ജില്ലകളിലും 10 ഡ്രോൺ എഐ കാമറകൾ
എഐ കാമറ പദ്ധതി
author img

By

Published : Aug 16, 2023, 9:48 PM IST

തിരുവനന്തപുരം : കേരളം എ ഐ ക്യാമറകള്‍ (ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്) സ്ഥാപിച്ച മാതൃക പിന്തുടരാൻ താത്‌പര്യം അറിയിച്ച് മഹാരാഷ്ട്രയും. ഇതിന്‍റെ ഭാഗമായി എഐ ക്യാമറകളുടെ പ്രവർത്തനം പഠിക്കാൻ മഹാരാഷ്ട്ര ട്രാൻസ്‌പോർട്ട് കമ്മിഷണർ വിവേക് ഭീമാൻവർ ഐഎഎസ് ഗതാഗത മന്ത്രി ആന്‍റണി രാജുവുമായി കൂടിക്കാഴ്‌ച നടത്തി.

എഐ ക്യാമറകള്‍ സ്ഥാപിക്കുന്നതിന് മന്ത്രിതല ചർച്ച നടത്തുമെന്ന് വിവേക് ഭീമാൻവർ അറിയിച്ചതായി ഗതാഗത മന്ത്രി പറഞ്ഞു. വിവേക് ഭീമാൻവറിന്‍റെ നേതൃത്വത്തിലുള്ള സംഘം എഐ ക്യാമറ ഡിസ്ട്രിക്‌റ്റ് കൺട്രോൾ റൂം, സ്‌റ്റേറ്റ്‌ കൺട്രോൾ റൂം എന്നീ ഓഫിസുകൾ സന്ദർശിച്ചു.

ഇതിന്‍റെ ഭാഗമായി ട്രാൻസ്‌പോർട്ട് കമ്മിഷണറേറ്റിൽ എത്തി ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്‌ച നടത്തുകയും കൺട്രോൾ റൂമുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും കെൽട്രോൺ സംഘത്തെ മഹാരാഷ്ട്രയിലേക്ക് ക്ഷണിക്കുകയും ചെയ്‌തു.

എഐ ക്യാമറ പദ്ധതി ഇന്ത്യക്ക് തന്നെ മാതൃകയായി മാറിയെന്ന് ശ്രീ വിവേക് ഭീമാൻവർ പറഞ്ഞു. അതേസമയം എഐ ക്യാമറകള്‍ സ്ഥാപിച്ചതോടെ കേരളത്തിൽ വാഹന അപകടങ്ങളും, അപകട മരണങ്ങളും ഗണ്യമായി കുറഞ്ഞതായും മറ്റ് സംസ്ഥാനങ്ങളും ഇതേ മാതൃകയിൽ എ ഐ ക്യാമറകള്‍ സ്ഥാപിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുന്നതിലൂടെ പദ്ധതി വൻവിജയമാണെന്നാണ് വ്യക്തമാകുന്നതെന്നും മന്ത്രി പറഞ്ഞു.

അന്യ സംസ്ഥാനങ്ങളിൽ നിന്നും ലഭിക്കുന്ന ഇത്തരം അംഗീകാരങ്ങൾ എഐ ക്യാമറ പദ്ധതിയുടെ വിജയമായി കണക്കാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ മാസം 28നാണ് തമിഴ്‌നാട് ജോയിന്‍റ് ട്രാൻസ്‌പോർട്ട് കമ്മിഷണർ എ എ മുത്തുവിന്‍റെ നേതൃത്വത്തിലുള്ള സംഘം എഐ ക്യാമറകളുടെ പ്രവർത്തനം പഠിക്കാനെത്തിയത്. ഇവരും കെൽട്രോൺ സംഘത്തെ തമിഴ്‌നാട്ടിലേക്ക് ക്ഷണിച്ചിരുന്നു.

എഐ ക്യാമറകളുടെ ഉദ്‌ഘാടനത്തിന് പിന്നാലെ പ്രതിപക്ഷം ഗുരുതര അഴിമതി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ പ്രവർത്തനം ആരംഭിച്ച രണ്ട് മാസത്തെ കണക്ക് പരിശോധിച്ചാൽ റോഡപകടങ്ങളും മരണങ്ങളും ഗണ്യമായി കുറഞ്ഞുവെന്ന് വ്യക്തമാണ്. റോഡുകളിൽ സ്ഥാപിച്ച എഐ ക്യാമറകള്‍ക്ക് പുറമെ ഡ്രോൺ ക്യാമറകളും വിന്യസിക്കാനുള്ള തയ്യാറെടുപ്പിലാണ് മോട്ടോർ വാഹന വകുപ്പ്.

ഇതിനായുള്ള ശുപാർശ ഗതാഗത കമ്മിഷണർ എസ് ശ്രീജിത്ത്, സർക്കാരിന് കൈമാറി. ഓരോ ജില്ലകളിലും 10 ഡ്രോൺ എഐ കാമറകൾ വിന്യസിച്ച് നിരീക്ഷണം ശക്തമാക്കാനാണ് മോട്ടോർ വാഹന വകുപ്പ് ആലോചിക്കുന്നത്. 400 കോടി രൂപയുടെ ആകെ ചെലവാണ് പദ്ധതിക്കായി പ്രതീക്ഷിക്കുന്നത്. മോട്ടോർ വാഹന വകുപ്പിന്‍റെ ശുപാർശയിൽ മറ്റ് സാങ്കേതിക വശങ്ങളും കൂടി പരിഗണിച്ച ശേഷമാകും സർക്കാർ തീരുമാനമെടുക്കുക.

also read: എഐ കാമറയുടെ 'കണ്ണെത്തുന്നില്ല', ഡ്രോൺ എഐ കാമറ വാങ്ങാൻ ശുപാർശയുമായി മോട്ടോർവാഹനവകുപ്പ്, സർക്കാരിന്‍റെ പരിഗണനയില്‍

എഐ ക്യാമറകള്‍ വന്നതോടെ റോഡപകടങ്ങളിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് ഗണ്യമായ കുറവുണ്ടായതാണ് പദ്ധതി വിപുലപ്പെടുത്തുന്നതിന് മോട്ടോര്‍ വാഹന വകുപ്പിനെ പ്രേരിപ്പിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.