തിരുവനന്തപുരം: കാർഷിക ഉപകരണങ്ങളെക്കുറിച്ചും വിളകളെകുറിച്ചും കർഷകരെ ബോധവൽക്കരിക്കുന്നതിനായി പാറശാലയിൽ കാർഷിക പ്രദർശനം. മികച്ച പച്ചക്കറി ഉൽപാദനത്തിന് സഹായകരമായ തിരിനന പ്ലാന്‍റ് സംവിധാനവും പ്രദർശനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. കാർഷിക മേഖലയിലെ നൂതന ഉൽപാദന രീതികള്‍ പരിചയപ്പെടുത്തുകയാണ് പ്രദർശനത്തിന്‍റെ ലക്ഷ്യം.
പാറശാല ബ്ലോക്ക് പഞ്ചായത്തിൽ ഉൾപെട്ട ആറ് കൃഷിഭവനുകളുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പരമ്പരാഗത കാലം മുതലുള്ള കാർഷിക ഉപകരണങ്ങൾക്ക് പുറമെ ട്രാക്‌ടർ, പവർ ടില്ലർ, ബ്രഷ് കട്ടർ, ഗാർഡൻ ടില്ലർ തുടങ്ങിയവയും പ്രദർശനത്തിലുണ്ട്. ദീർഘകാല പച്ചക്കറി വിളകളെ പരിപോഷിപ്പിക്കുന്ന പദ്ധതിയായ ജീവനിയുടെ ഭാഗമായി കറിവേപ്പില തൈകളും വിതരണം ചെയ്‌തു.പ്രദർശനം ഇന്ന് സമാപിക്കും