തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ട് പൊലീസുകാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐക്കും ഇന്‍റിലിജൻസ് ആസ്ഥാനത്തെ ഡ്രൈവർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാർക്ക് ബുധനാഴ്ച രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ ജില്ലയിൽ 26 പൊലീസുകാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
നഗരത്തിലെ കൻ്റോൺമെന്‍റ്, പേട്ട ,ഫോർട്ട് സ്റ്റേഷനുകളിലെ പൊലീസുകാർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പൊലീസുകാർക്ക് കൊവിഡ് ബാധിച്ചതിനെ തുടർന്ന് തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനം അടച്ചിട്ടു.