ETV Bharat / state

തിരുവനന്തപുരം ജില്ലയിൽ വായ്‌പ നൽകാമെന്ന് പറഞ്ഞ് വീണ്ടും പണം തട്ടിപ്പ് - വായ്‌പ നൽകാമെന്ന് പറഞ്ഞ് വീണ്ടും പണം തട്ടിപ്പ്

കഴക്കൂട്ടം, കാര്യവട്ടം, ലക്ഷംവീട് കോളനിയിലെ നിരവധി സ്‌ത്രീകളാണ് ഇത്തവണ തട്ടിപ്പിനിരയായത്.

Again, money laundering in trivandrum  money laundering  തിരുവനന്തപുരം  വീണ്ടും പണം തട്ടിപ്പ്  വായ്‌പ നൽകാമെന്ന് പറഞ്ഞ് വീണ്ടും പണം തട്ടിപ്പ്  വായ്‌പ
തിരുവനന്തപുരം ജില്ലയിൽ വായ്‌പ നൽകാമെന്ന് പറഞ്ഞ് വീണ്ടും പണം തട്ടിപ്പ്
author img

By

Published : Oct 10, 2020, 7:41 PM IST

തിരുവനന്തപുരം: വായ്‌പ നൽകാമെന്ന് പറഞ്ഞ് സ്‌ത്രീകളെ കബളിപ്പിച്ച് ജില്ലയിൽ വീണ്ടും പണം തട്ടിപ്പ്. കഴക്കൂട്ടം, കാര്യവട്ടം, ലക്ഷംവീട് കോളനിയിലെ നിരവധി സ്‌ത്രീകൾ തട്ടിപ്പിനിരയായി. സംസ്ഥാനത്ത് ഒട്ടാകെ സാമ്പത്തിക തട്ടിപ്പ് നടത്തിയ സംഘങ്ങള്‍ പല പേരുകളിലായാണ് ജനങ്ങള്‍ക്ക് മുന്നിലെത്തിയത്. കോളനികൾ കേന്ദ്രീകരിച്ചാണ് ഓരോ സംഘങ്ങളും പണം തട്ടിയത്. തട്ടിപ്പ് സംഘങ്ങൾ എത്തിയത് ആകട്ടെ പല ഏജൻസികളുടെ പേരിലും. ശക്തി ഫൈനാൻസ്, വിനായക ഫൈനാൻസ് എന്ന പേരുകളിൽ എത്തിയാണ് തട്ടിപ്പുകാർ പലരുടെയും പണം അപഹരിച്ചത്.

തിരുവനന്തപുരം ജില്ലയിൽ വായ്‌പ നൽകാമെന്ന് പറഞ്ഞ് വീണ്ടും പണം തട്ടിപ്പ്

രണ്ടുപേരും ഒരേ മാതൃകയിലുള്ള വിസിറ്റിംഗ് കാർഡുകളാണ് അച്ചടിച്ചിരിക്കുന്നത്. തട്ടിപ്പ് നടത്താൻ വന്നവർ തമിഴ്, മലയാളം എന്നീ ഭാഷകളിലാണ് സംസാരിക്കുന്നത്. തിരുവനന്തപുരം, കൊച്ചി, തിരുവള്ളൂർ, ചെങ്കൽപട്ട് എന്നീ സ്ഥലപ്പേരുകൾ ആണ് വിലാസങ്ങൾ ആയി സൂചിപ്പിച്ചിരിക്കുന്നത്. തമിഴ്നാട്ടിലും കേരളത്തിലുമായി സ്ഥാപനമുണ്ടെന്ന് വിശ്വസിപ്പിച്ച് ആയിരുന്നു തട്ടിപ്പുകൾ മുഴുവനും നടന്നത്. വാട്സാപ്പിലൂടെയാണ് ഇരയായവർ ആധാർ രേഖകൾ കൈമാറിയത്. തട്ടിപ്പിനിരയായത് കൂടുതലും സ്‌ത്രീകളാണ്. മംഗലപുരം പള്ളിപ്പുറത്തെ അപ്പോളോ കോളനിയിൽ നിന്ന് മാത്രം ഇരുനൂറിലധികം പേരാണ് തട്ടിപ്പിനിരയായത്.

ആരൊക്കെയാണ് തട്ടിപ്പിനു പിന്നിലെന്നു പൊലീസിന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. നിലവിൽ കഴക്കൂട്ടം, മംഗലപുരം, പോത്തൻകോട്, ആറ്റിങ്ങൽ എന്നീ പൊലീസ്‌ സ്റ്റേഷനുകളിൽ തട്ടിപ്പിനിരയായവർ പരാതി നൽകിയിട്ടുണ്ട്. പണം കൈമാറിയ രേഖകളും പരാതിക്കാർ പൊലീസിന് നൽകി. അന്വേഷണം തമിഴ്നാട് കേന്ദ്രീകരിച്ചും നടക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്.

കൂടുതൽ വായനയ്ക്ക് : തൊഴിലുറപ്പ് തൊഴിലാളികൾക്ക് ലോൺ നൽകാമെന്ന് പറഞ്ഞ് പണം തട്ടിയതായി പരാതി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.