തിരുവനന്തപുരം: റെക്കോഡ് വേഗത്തിൽ ഷൂട്ടിങ് പൂർത്തിയാക്കിയ ചിത്രം 'എഗൈൻ ജിപിഎസ്' റിലീസിനൊരുങ്ങുന്നു. ആറ് ദിവസം കൊണ്ട് ചിത്രീകരിച്ച ഈ സിനിമ മെയ് 26 ന് തിയറ്ററുകളിലെത്തും. പുത്തൻ പടം സിനിമാസിന്‍റെ ബാനറിൽ അമൻ റാഫിയാണ് ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.
അമൻ റാഫി തന്നെയാണ് നായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് എന്നതാണ് 'എഗൈൻ ജിപിഎസിന്‍റെ മറ്റൊരു പ്രത്യേകത. അജീഷ് കോട്ടയം, ശിവദാസൻ മാറമ്പിള്ളി, മനോജ് വലംച്ചുഴി, സഞ്ചു ശിവ, ലിജോ അഗസ്റ്റിൻ, മനീഷ്, കോട്ടയം പുരുഷൻ, അമ്പിളി, എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. സുഹൃദ് ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രം ത്രില്ലർ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്.
സിനിമയുടെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് രാകേഷ് സ്വാമിനാഥനാണ്. സിത്താര കൃഷ്‌ണകുമാർ, സന്നിദാനന്ദൻ, രാകേഷ് സ്വാമിനാഥൻ തുടങ്ങിയവർ ആലപിച്ച ഗാനങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്. ടി. ഷമീർ മുഹമ്മദ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റർ മിൽജോ ജോണിയാണ്.
ആർട്ട്: രാജേഷ്, മേക്കപ്പ്: ഷൈൻ നെല്ലങ്കര, കോസ്റ്റ്യൂം: ബാലകൃഷ്‌ണൻ, സംഘട്ടനം: കുങ്ഫു സജിത്, കൺട്രോളർ ഹോച്ചുമിൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. തൃശൂർ വേലുപ്പാഠം, വരന്തരപ്പിള്ളി, കലൂർ, കരിക്കുളം എന്നിവിടങ്ങളിൽ ചിത്രീകരണം പൂർത്തിയാക്കിയ സിനിമയുടെ പി. ആർ. ഒ. ശിവപ്രസാദ്, ഷൗക്കത്ത് മന്നലാംകുന്ന്, എ എസ് ദിനേഷ് എന്നിവരാണ്.