ETV Bharat / state

നടൻ കൊച്ചുപ്രേമൻ ഇനി ദീപ്‌തമായ ഓർമ ; ഭൗതികശരീരം തൈക്കാട് ശാന്തികവാടത്തിൽ സംസ്‌കരിച്ചു - സുരാജ് വെഞ്ഞാറമൂട്

സിനിമ, സീരിയൽ, രാഷ്‌ട്രീയ രംഗത്തെ പ്രമുഖർ കൊച്ചുപ്രേമന് അന്തിമോപചാരം അർപ്പിച്ചു. ശ്വാസകോശ രോഗത്തെ തുടർന്ന് ശനിയാഴ്‌ച വൈകിട്ട് മൂന്ന്‌ മണിയോടെയായിരുന്നു അന്ത്യം. സുരാജ് വെഞ്ഞാറമ്മൂട്, ഇന്ദ്രൻസ് അടക്കമുള്ളവർ അന്ത്യാഞ്ജലി അർപ്പിച്ചു

Actor Kochupreman funeral  നടൻ കൊച്ചുപ്രേമൻ ഇനി ദീപ്‌തമായ ഓർമ  Actor Kochupreman  Actor Kochupreman passes away  നടൻ കൊച്ചുപ്രേമൻ അന്തരിച്ചു  നടൻ കൊച്ചുപ്രേമൻ  സുരാജ് വെഞ്ഞാറമൂട്  ഇന്ദ്രൻസ്
നടൻ കൊച്ചുപ്രേമൻ ഇനി ദീപ്‌തമായ ഓർമ
author img

By

Published : Dec 4, 2022, 2:57 PM IST

തിരുവനന്തപുരം : നടൻ കൊച്ചുപ്രേമൻ ഇനി ദീപ്‌തമായ ഓർമ. ഭൗതികശരീരം തൈക്കാട് ശാന്തികവാടത്തിൽ സംസ്‌കരിച്ചു. സിനിമ, സീരിയൽ, രാഷ്‌ട്രീയ രംഗത്തെ പ്രമുഖർ അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിച്ചു.

രാവിലെ 11 മണി മുതൽ 12 വരെ ഭാരത് ഭവനിൽ മൃതദേഹം പൊതുദർശനത്തിന്‌ വച്ച ശേഷം ആയിരുന്നു സംസ്‌കാരം. സുരാജ് വെഞ്ഞാറമ്മൂട്, ഇന്ദ്രൻസ് അടക്കമുള്ളവർ അന്ത്യാഞ്ജലി അർപ്പിച്ചു. സീരിയൽ രംഗത്തെ പ്രമുഖരും കൊച്ചുപ്രേമന് ആദരാഞ്ജലികള്‍ അർപ്പിച്ചു.

മലയാള സിനിമ, നാടകരംഗത്ത് കനത്ത നഷ്‌ടമാണ് കൊച്ചുപ്രേമന്‍റെ വിയോഗം. ശ്വാസകോശ രോഗത്തെ തുടർന്ന് ശനിയാഴ്‌ച വൈകിട്ട് മൂന്ന്‌ മണിയോടെയായിരുന്നു അന്ത്യം. തിരുമല വലിയവിളയിലെ 'ചിത്തിര' എന്ന വീട്ടിൽ വച്ച് ഉച്ച കഴിഞ്ഞ് ഭക്ഷണം കഴിക്കുമ്പോഴാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യമുണ്ടായത്.

ഉടൻ തന്നെ മകൻ ഹരികൃഷ്‌ണനും മരുമകൾ റഷ്‌ലിയും ചേർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.