ETV Bharat / state

മാവോയിസ്റ്റ് വേട്ട; പരിശോധനക്ക് ശേഷം നടപടിയെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ - dm mulai

ആവശ്യമെങ്കില്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്നും കമ്മിഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് എച്ച് എല്‍ ദത്തു

മാവോയിസ്റ്റ് വേട്ട: പരിശോധനക്ക് ശേഷം നടപടിയെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ
author img

By

Published : Nov 1, 2019, 5:09 PM IST

Updated : Nov 1, 2019, 5:36 PM IST

തിരുവനന്തപുരം: പാലക്കാട് നടന്ന മാവോയിസ്റ്റ് വേട്ട സംബന്ധിച്ച് പരിശോധന നടത്തിയ ശേഷം ആവശ്യമെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ. മാവോയിസ്റ്റ് വേട്ട ഉണ്ടായാൽ 48 മണിക്കൂറിനുള്ളിൽ കമ്മിഷനെ വിവരമറിയിക്കണമെന്നാണ് നിയമം. എന്നാല്‍ സിറ്റിങിനായി തിരുവനന്തപുരത്ത് ആയിരുന്നതിനാല്‍ വിവരം ലഭിച്ചിട്ടില്ലെന്നും കമ്മിഷന്‍ വ്യക്തമാക്കി.

മാവോയിസ്റ്റ് വേട്ട; പരിശോധനക്ക് ശേഷം നടപടിയെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ

ഡല്‍ഹിയിലെത്തിയ ശേഷം ആവശ്യമെങ്കില്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്നും കമ്മിഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് എച്ച് എല്‍ ദത്തു പറഞ്ഞു. വാളയാറിലെ സഹോദരിമാരുടെ മരണം സംബന്ധിച്ച് കമ്മീഷന് പരാതിയൊന്നും ലഭിച്ചിട്ടിലെന്നും കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ മനുഷ്യാവകാശ സംരക്ഷണത്തില്‍ ദേശിയ മനുഷ്യാവകാശ കമ്മിഷന്‍ പൂര്‍ണ തൃപ്‌തി രേഖപ്പെടുത്തി. ദേശീയ മനുഷ്യാവകാശ കമ്മിഷൻ അംഗങ്ങളായ ജസ്റ്റിസ് പന്ത്, ഡോക്ടർ ഡി.എം. മുലായ്, ജ്യോതിക കൈയ്റ എന്നിവർ സിറ്റിങ്ങിൽ പങ്കെടുത്തു.

Intro:പാലക്കാട് നടന്ന മാവോയിസ്റ്റ് വേട്ട സംബന്ധിച്ച് പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ നടപടി സ്വീകരിക്കുമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. മാവോയിസ്റ്റ് വേട്ട ഉണ്ടായാൽ 48 മണിക്കൂറിനുള്ളിൽ കമ്മീഷനെ വിവരമറിയിക്കണമെന്നാണ് ചട്ടം. സിറ്റിങ്ങിനായി തിരുവനന്തപുരത്ത് അയതിനാൽ ഇക്കാര്യത്തിൽ വിവരം ലഭിച്ചിട്ടില്ല. ഡൽഹിയിലെത്തിയ ശേഷം ആവശ്യമെങ്കിൽ സർക്കാരിനോട് റിപ്പോർട്ട് ആവശ്യപ്പെടുമെന്നും കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് എച്ച് എൽ ദത്തു വ്യക്തമാക്കി.

ബൈറ്റ്

വാളയാറിലെ സഹോദരിമാരുടെ മരണം സംബന്ധിച്ച് കമ്മീഷനു മുന്നിൽ പരാതി ഒന്നും ലഭിച്ചിട്ടില്ല. കേസിൽ പുനരന്വേഷണം നടത്തുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ട്. യാക്കോബായ ഓർത്തഡോക്സ് പള്ളി തർക്കം ഉൾപ്പെടെ 90 കേസുകളാണ് രണ്ടുദിവസത്തെ സിറ്റിങ്ങിൽ കമ്മീഷൻ പരിഗണനയിൽ വന്നത്. പള്ളിത്തർക്കം വൈകാരികമായ വിഷയമാണ്. യാക്കോബായ വിഭാഗത്തിന്റെ ശവസംസ്കാരം സംബന്ധിച്ച പരാതി സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ പരിഗണനയ്ക്ക് വിട്ടതായും ജസ്റ്റിസ് എച്ച് എൽ ദത്തു വ്യക്തമാക്കി. സംസ്ഥാനത്തെ മനുഷ്യാവകാശ സംരക്ഷണത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ പൂർണ തൃപ്തി രേഖപ്പെടുത്തി. ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളായ ജസ്റ്റിസ് പന്ത്, ഡോക്ടർ ഡി.എം. മുലായ്, ജ്യോതിക കൈയ്റ എന്നിവർ തിരുവനന്തപുരത്തെ സിറ്റിങ്ങിൽ പങ്കെടുത്തു.

Body:....

Conclusion:
Last Updated : Nov 1, 2019, 5:36 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.