ETV Bharat / state

തബ്‌ലീഗ് വിവാദ ചോദ്യം; നടപടിയുമായി പിഎസ്‌സി - തബ്‌ലീഗ് സമ്മേളനം

മൂന്ന് ഉദ്യോഗസ്ഥരെ എഡിറ്റോറിയൽ ചുമതലയിൽ നിന്നും മാറ്റി

psc controversial question  psc Tablighi  Tablighi psc question  തബ്‌ലീഗ് വിവാദ ചോദ്യം  തബ്‌ലീഗ് പിഎസ്‌സി  തബ്‌ലീഗ് സമ്മേളനം  പിഎസ്‌സി ബുള്ളറ്റിൻ
തബ്‌ലീഗ് വിവാദ ചോദ്യം; നടപടിയുമായി പിഎസ്‌സി
author img

By

Published : May 11, 2020, 4:34 PM IST

തിരുവനന്തപുരം: തബ്‌ലീഗ് സമ്മേളനം സംബന്ധിച്ച വിവാദ ചോദ്യത്തിൽ നടപടിയുമായി പിഎസ്‌സി. മൂന്ന് ഉദ്യോഗസ്ഥരെ എഡിറ്റോറിയൽ ചുമതലയിൽ നിന്നും മാറ്റി. പിഎസ്‌സി ബുള്ളറ്റിനിൽ തബ്‌ലീഗ് സമ്മേളനം സംബന്ധിച്ച വിവാദ ചോദ്യത്തിലാണ് പിഎസ്‌സി നടപടിയെടുത്തത്. തബ്‌ലീഗ് സമ്മേളനം എവിടെ നടന്നുവെന്ന ചോദ്യമാണ് ബുള്ളറ്റിനിൽ ഉൾപ്പെടുത്തിയത്.

ഓരോ ആഴ്‌ചയിലും പൊതുവിജ്ഞാനവും ചോദ്യങ്ങളും ഉൾപ്പെടുത്തിയാണ് പിഎസ്‌സി ബുള്ളറ്റിൻ പ്രസിദ്ധീകരിക്കുന്നത്. ഈ ബുളളറ്റിനിലാണ് പിഴവ് വന്നത്. സംഭവം വിവാദമായതോടെയാണ് പിഎസ്‌സി നടപടിയെടുത്തത്. ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തുമെന്നും പിഎസ്‌സി പ്രഖ്യാപിച്ചു. പൊതുവായ കാര്യങ്ങൾ ഉൾപ്പെടുത്തുക മാത്രമാണ് ചെയ്‌തതെന്നാണ് ഉദ്യോഗസ്ഥർ നൽകിയിരിക്കുന്ന വിശദീകരണം. ഇക്കാര്യം വിശദമായി പരിശോധിച്ച ശേഷമാകും വകുപ്പുതല നടപടി സംബന്ധിച്ച് തീരുമാനമെടുക്കുക.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.