തിരുവനന്തപുരം: ലോക്ക് ഡൗൺ കാലത്ത് അമിതവില ഈടാക്കുന്നതടക്കമുള്ള ക്രമക്കേടുകൾ കണ്ടെത്തിയ 202 കടയുടമകൾക്കെതിരെ നടപടി. സംസ്ഥാന വ്യാപകമായി വിജിലൻസ് നടത്തിയ പരിശോധനയിൽ അമിതവിലക്കൊപ്പം കരിഞ്ചന്തയും പൂഴ്ത്തിവയ്‌പും കണ്ടെത്തി.
തിരുവനന്തപുരം ജില്ലയിൽ 59 കടകൾക്കെതിരെ നടപടിക്ക് വിജിലൻസ് ശുപാർശ ചെയ്തു. തൃശൂർ 23ഉം എറണാകുളത്ത് 18ഉം കടകൾക്കെതിരെ നടപടിയെടുത്തു. കടകളിൽ വില വിവരപ്പട്ടിക പ്രദർശിപ്പിച്ചിട്ടില്ലെന്ന് കണ്ടെത്തി. പച്ചക്കറികൾക്കും പഴങ്ങൾക്കും അധികവില ഈടാക്കുന്നുണ്ട്. രണ്ടു ദിവസത്തിനിടെ 359 കടകളിൽ പരിശോധന നടത്തി. സംസ്ഥാന വ്യാപകമായി പരിശോധന തുടരുമെന്ന് വിജിലൻസ് ഡയറക്‌ടർ അനിൽകാന്ത് ഐപിഎസ് അറിയിച്ചു.