തിരുവനന്തപുരം : പൊലീസ് ജീപ്പില്‍ നിന്നും പുറത്തേക്ക് ചാടിയ യുവാവ് മരിച്ചു. പൂന്തുറ സ്വദേശി സനോഫറാണ് മരിച്ചത്. കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകും വഴി പൊലീസ് ജീപ്പില്‍ നിന്ന് ചാടിയതാണ് മരണത്തിന് കാരണമായത്.
കഴിഞ്ഞ ബുധനാഴ്‌ചയാണ് (16.03.2022) അപകടമുണ്ടായത്. മദ്യപിച്ച് വീട്ടിലെത്തിയ ശേഷം ഭാര്യയെ ഉപദ്രവിക്കുകയും വീട്ടിലെ വസ്തുക്കള്‍ നശിപ്പിക്കുകയും ചെയ്യുന്നതായി വീട്ടുകാര്‍ ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേതുടര്‍ന്ന് സനോഫറിനെ സ്റ്റേഷനിലെത്തിച്ച് പ്രശ്‌നം പരിഹരിക്കാൻ പൊലീസ് ശ്രമിച്ചു. ഇതിനിടെ സനോഫര്‍ കുപ്പിച്ചില്ല് ഉപയോഗിച്ച് സ്വയം കൈമുറിച്ചതായും പൊലീസ് പറയുന്നു.
ALSO READ:ഐഎസ്എൽ ഫൈനൽ കാണാൻ പോയ രണ്ട് യുവാക്കൾ വാഹനാപകടത്തിൽ മരിച്ചു
ഇതേതുടര്‍ന്ന് ചികിത്സ നല്‍കിയ ശേഷം വീട്ടിലത്തിച്ചെങ്കിലും വീട്ടില്‍ പ്രവേശിക്കാന്‍ ബന്ധുക്കള്‍ അനുവദിച്ചില്ല. സനോഫറിനെതിരെ കേസെടുക്കണമെന്ന് വീട്ടുകാര്‍ ആവശ്യപ്പെട്ടതോടെ ഇയാളെയും കൂട്ടി പൊലീസുകാര്‍ വീണ്ടും ആശുപത്രിയിലേക്ക് പോയി. ഈ സമയത്താണ് ഓടിക്കൊണ്ടിരുന്ന ജീപ്പിന്‍റെ പുറകില്‍ നിന്നും ചാടി രക്ഷപ്പെടാൻ ശ്രമിച്ചത്. വീഴ്‌ചയിൽ ഗുരുതരമായി പരിക്കേറ്റ സനോഫറിന്‍റെ തലച്ചോറിനടക്കം ക്ഷതമേറ്റു.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വെന്‍റിലേറ്ററില്‍ ചികിത്സയിലിരിക്കെ ഇന്നാണ് (20.03.2022) മരണമുണ്ടായത്. ഇതോടെ പൊലീസിനെതിരെ പരാതിയുമായി പലരും രംഗത്തെത്തി. പൊലീസ് മര്‍ദനമാണ് മരണകാരണമെന്നാണ് ആരോപണം. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. സംഭവത്തിന്‍റെ നിജസ്ഥിതിയും ആരോപണങ്ങളും വിശദമായി അന്വേഷിക്കും. വീട്ടുകാര്‍ക്ക് പരാതിയുണ്ടെങ്കില്‍ അക്കാര്യവും കൃത്യമായി പരിശോധിക്കും. ഇതിന്‍റെ അടിസ്ഥാനത്തില്‍ ശരിയായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.