ETV Bharat / state

മംഗലപുരത്ത് കാറും ആക്ടിവ സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

തിരുവനന്തപുരം ഭാഗത്ത് നിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് പോയ കാറും ആറ്റിങ്ങൽ ഭാഗത്ത് നിന്ന് കഴക്കൂട്ടം ഭാഗത്തേക്ക് വന്ന ആക്ടിവ സ്‌കൂട്ടറും തമ്മിലാണ് കൂട്ടിയിടിച്ചത്.

author img

By

Published : Mar 7, 2021, 12:09 AM IST

accident in mangalapuram  മംഗലപുരത്ത് കാറും ആക്ടിവ സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്  തിരുവനന്തപുരം  തോന്നയ്കൽ ആശാൻസ്‌മാരകം  മംഗലപുരം
മംഗലപുരത്ത് കാറും ആക്ടിവ സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

തിരുവനന്തപുരം: മംഗലപുരം തോന്നയ്കൽ ആശാൻസ്‌മാരകത്തിന് സമീപം കാറും ആക്ടിവ സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. ആക്‌ടീവ സ്‌കൂട്ടറിലെത്തിയ ദമ്പതികൾക്കാണ് സാരമായി പരിക്കേറ്റത്. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. . തലയ്ക്കും കാലുകൾക്കും സാരമായി പരിക്കേറ്റ ഇരുവരെയും മെഡിക്കൽ കോളജിൽ നിന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ പരിക്കേറ്റവരെ തിരിച്ചറഞ്ഞിട്ടില്ല.

തിരുവനന്തപുരം ഭാഗത്ത് നിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് പോയ കാറും ആറ്റിങ്ങൽ ഭാഗത്ത് നിന്ന് കഴക്കൂട്ടം ഭാഗത്തേക്ക് വന്ന ആക്ടിവ സ്‌കൂട്ടറും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ആക്ടിവ സ്‌കൂട്ടറിൽ ഉണ്ടായിരുന്ന ദമ്പതികൾ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഉടൻ തന്നെ സ്ഥലത്ത് തടിച്ചുകൂടിയ നാട്ടുകാരും ഹൈവേ പൊലീസും പരിക്കേറ്റവരെ രണ്ട് ആംബുലൻസുകളിൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അപകടത്തിൽ സ്‌കൂട്ടർ പൂർണമായും തകർന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.