ETV Bharat / state

ജീവനക്കാരുടെ കടുത്ത എതിർപ്പ്; സെക്രട്ടേറിയറ്റിൽ ആക്‌സസ് കൺട്രോൾ സംവിധാനം ഉടനില്ല - ഭരണ പ്രതിപക്ഷ സംഘടനകൾ

ജീവനക്കാരുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് സെക്രട്ടേറിയറ്റിൽ ഇന്നുമുതൽ നടപ്പിലാക്കാൻ നിശ്ചയിച്ചിരുന്ന ആക്‌സസ് കൺട്രോൾ സംവിധാനം പഞ്ചിങ്ങുമായി ബന്ധിപ്പിക്കുന്നത് നീട്ടി സർക്കാർ

Access Control System in Secretariat  Access Control System in Secretariat was postponed  Access Control System  Secretariat  strong opposing of Government Employees  Government Employees  ജീവനക്കാരുടെ കടുത്ത എതിർപ്പ്  അക്‌സസ് കൺട്രോൾ സംവിധാനം ഉടനില്ല  സെക്രട്ടറിയേറ്റ്  അക്‌സസ് കൺട്രോൾ  സർക്കാർ  പൊതുഭരണ സെക്രട്ടറി  ഭരണ പ്രതിപക്ഷ ജീവനക്കാരുടെ സംഘടനകൾ  ഭരണ പ്രതിപക്ഷ സംഘടനകൾ  ജീവനക്കാരുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന്
ജീവനക്കാരുടെ കടുത്ത എതിർപ്പ്; സെക്രട്ടറിയേറ്റിൽ അക്‌സസ് കൺട്രോൾ സംവിധാനം ഉടനില്ല
author img

By

Published : Apr 1, 2023, 3:18 PM IST

തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ ഇന്നുമുതൽ നടപ്പിലാക്കാൻ നിശ്ചയിച്ചിരുന്ന ആക്‌സസ് കൺട്രോൾ സിസ്‌റ്റവും ജീവനക്കാരുടെ പഞ്ചിങ്ങും തമ്മിൽ ബന്ധിപ്പിക്കുന്നത് നീട്ടി സർക്കാർ. ഇന്നുമുതൽ രണ്ടുമാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കാനായിരുന്നു നേരത്തെ പൊതുഭരണ സെക്രട്ടറി ഉത്തരവിറക്കിയിരുന്നത്. ഇതിനെ ഭരണ പ്രതിപക്ഷ ജീവനക്കാരുടെ സംഘടനകൾ ശക്തമായി എതിർത്തിരുന്നു.

പിന്മാറ്റത്തിന് പിന്നില്‍: ഒരു ഡിപ്പാർട്ട്മെന്‍റിൽ നിന്നും മറ്റൊരു ഇടത്തേക്ക് പോകുമ്പോഴും സെക്രട്ടേറിയറ്റ് അനക്‌സിലേക്ക് ഔദ്യോഗിക ആവശ്യത്തിന് പോകുമ്പോഴും ആക്‌സസ് കൺട്രോളിൽ പുറത്തേക്ക് പോയതായി രേഖപ്പെടുത്തും എന്നതാണ് ജീവനക്കാർ ഉന്നയിച്ച പ്രധാന പ്രശ്‌നം. ഇത് പരിഗണിച്ചാണ് അക്‌സസ് കൺട്രോൾ നടപ്പിലാക്കുന്നത് നീട്ടിവച്ചത്. അതേസമയം നിലവിലെ ബയോമെട്രിക് പഞ്ചിംഗ് സംവിധാനം തുടരും. ഇത് ആക്‌സ് കൺട്രോളുമായി ബന്ധിപ്പിക്കേണ്ടയെന്ന് പൊതുഭരണവകുപ്പ് ഉത്തരവിറക്കി.

സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥർ പഞ്ച് ചെയ്‌ത ശേഷം സീറ്റിൽ ഇരുന്ന് ജോലി ചെയ്യാതെ മുങ്ങുന്നതായി സെക്രട്ടറി തലയോഗങ്ങളിലെല്ലാം വിമർശനമുയർന്നിരുന്നു. ഇത് തടയുന്നതിനായാണ് ആക്‌സസ് കൺട്രോൾ സംവിധാനം കൊണ്ടുവന്നത്. ഇതിനായി ഒന്നരക്കോടിയോളം രൂപ ചെലവിൽ അത്യാധുനിക ഉപകരണങ്ങളും സെക്രട്ടേറിയറ്റിലെ എല്ലാ വാതിലുകളിലും സ്ഥാപിച്ചിട്ടുണ്ട്.

എന്താണ് സംവിധാനം: ആക്‌സസ് കൺട്രോൾ ബയോമെട്രിക് പഞ്ചിങ്ങിനു ശേഷം സീറ്റിലിരുന്ന ജീവനക്കാരൻ അരമണിക്കൂറിൽ കൂടുതൽ പുറത്തുപോയാൽ അന്നത്തെ ദിവസം അവധിയായി കണക്കാക്കുന്നതായിരുന്നു പുതിയ സംവിധാനം. രണ്ടുമാസത്തെ പരീക്ഷണത്തിനുശേഷം ശമ്പള സോഫ്റ്റ്‌വെയർ ആയ സ്‌പാർക്കുമായി ഇത് ബന്ധിപ്പിക്കാനായിരുന്നു തീരുമാനം. ജീവനക്കാരുടെ സംഘടനകളുടെ കനത്ത എതിർപ്പിനെ തുടർന്ന് ഈ തീരുമാനത്തിൽ നിന്നാണ് സർക്കാർ പിന്നോട്ട് പോകുന്നത്.

മാത്രമല്ല നേരത്തെ തന്നെ ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറി ഭരണ പ്രതിപക്ഷ സംഘടനകളുമായി ചർച്ച നടത്തിയിരുന്നു. എന്നാല്‍ ഈ ചർച്ചകളിലെല്ലാം സംഘടനകൾ ശക്തമായ എതിർപ്പും ഉന്നയിച്ചിരുന്നു. കൂടാതെ മുഖ്യമന്ത്രിയ്‌ക്ക് അടക്കം സംഘടനകൾ പരാതിയും നൽകി. അതേസമയം ഈ എതിർപ്പുകൾ അവഗണിച്ച് മുന്നോട്ട് പോകാന്‍ സർക്കാർ തീരുമാനിച്ചിരുന്നു. ഇതോടെ സർക്കാർ തീരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ പൊതുഭരണ സെക്രട്ടറി കെആർ ജോതിലാലാണ് ആക്‌സസ് കൺട്രോൾ സിസ്‌റ്റവും നടപ്പിലാക്കുന്നത് സംബന്ധിച്ച് ഉത്തരവിറക്കിയത്.

എന്തിനായിരുന്നു ഈ സംവിധാനം: അതേസമയം ജീവനക്കാർ ഓഫീസിൽ നിന്ന് പുറത്തു പോകുന്നതും തിരികെയെത്തുന്നതും കൃത്യമായി രേഖപ്പെടുത്താൻ കഴിയുന്ന തരത്തിലായിരുന്നു ആക്‌സസ് കൺട്രോൾ സിസ്റ്റം രൂപകല്‍പന ചെയ്‌തിരുന്നത്. സിവിൽ, ഇലക്‌ട്രിക്കൽ, ഇലക്‌ട്രോണിക്‌സ് വിഭാഗങ്ങളെ ഏകോപിപ്പിച്ച് പൊതുമരാമത്ത് രഹസ്യ വിഭാഗമാകായിരുന്നു സംവിധാനം നടപ്പാക്കാനൊരുങ്ങിയിരുന്നത്. ഇതുപ്രകാരം അകത്തേക്കും പുറത്തേക്കുമുള്ള വഴികളിൽ ആക്‌സസ് കൺട്രോൾ സംവിധാനം സ്ഥാപിക്കാനും. ജീവനക്കാർ ഇതുവഴി മാത്രം അകത്തേക്കും പുറത്തേക്കും സഞ്ചരിക്കണമെന്നുമായിരുന്നു ഉത്തരവിലുണ്ടായിരുന്നത്.

കൂടാതെ സെക്രട്ടേറിയറ്റിലെ ഫയൽ നീക്കം അടക്കം വൈകുന്നതിലും ജീവനക്കാർ ഡ്യൂട്ടി സമയത്ത് ഓഫീസ് വിട്ട് പുറത്തു പോകുന്നത് കാരണമാകുന്നുവെന്നുമുള്ള വിമർശനം മറികടക്കാന്‍ കൂടിയായിരുന്നു സംവിധാനം തയ്യാറാക്കിയത്. ഫയൽ നീക്കം വേഗത്തിലാക്കാൻ ചേർന്ന സെക്രട്ടറി തല യോഗത്തിലും ഇതേ അഭിപ്രായം തന്നെ ഉയരുകയും ചെയ്‌തിരുന്നു.

Also Read: പഞ്ച്‌ ചെയ്‌ത് മുങ്ങിയാല്‍ പിടിവീഴും.. സെക്രട്ടേറിയറ്റിൽ ആക്‌സസ് കൺട്രോൾ സിസ്റ്റം വരുന്നു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.