തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ മത്സ്യബന്ധനത്തിന് സമ്പൂർണ നിരോധനം. ചുഴലിക്കാറ്റ് മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കടലിൽ പോയവർ തിരികെ എത്തുകയോ ഏറ്റവും അടുത്ത തീരത്ത് എത്തുകയോ ചെയ്യണം. ഏത് സാഹചര്യത്തെയും നേരിടാൻ സർക്കാർ തയാറാണ്.
അടിയന്തര സാഹചര്യം നേരിടാൻ വിവിധ സേനകളുടെ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ ഏഴ് ടീമിനെ കൂടി അധികമായി ആവശ്യപ്പെട്ടിട്ടുണ്ട്. മുന്നറിയിപ്പുകൾ ഗൗരവമായി പരിഗണിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.