ETV Bharat / state

സിസ്റ്റര്‍ അഭയ കേസ്; സാക്ഷികളുടെ വിസ്‌താരം നാളത്തേക്ക് മാറ്റി

പ്രതികളുടെ നുണപരിശോധന നടത്തിയ ഡോക്ടര്‍മാരായ കൃഷ്ണവേണി,പ്രവീണ്‍ എന്നിവരുടെ വിസ്‌താരമാണ് നാളത്തേക്ക് മാറ്റിയത്

സിസ്റ്റര്‍ അഭയ കേസിലെ സാക്ഷികളുടെ വിസ്‌താരം നാളത്തേക്ക് മാറ്റി
author img

By

Published : Oct 23, 2019, 12:40 PM IST

തിരുവനന്തപുരം: സിസ്റ്റര്‍ അഭയകേസില്‍ പ്രതികളുടെ നുണപരിശോധന നടത്തിയ ഡോക്ടര്‍മാരുടെ വിസ്‌താരം നാളത്തേക്ക് മാറ്റി. കേസിലെ പ്രതികളായ ഫാദര്‍ തോമസ് കോട്ടൂരിന്‍റേയും സിസ്റ്റര്‍ സെഫിയുടേയും നുണപരിശോധ നടത്തിയ ബാംഗ്ലൂര്‍ ലാബിലെ ഡോക്ടര്‍ കൃഷ്ണവേണി,ഡോക്ടര്‍ പ്രവീണ്‍ എന്നിവരുടെ സാക്ഷി വിസ്‌താരമാണ് ഇവർ ഹാജരാകാത്തിനെ തുടര്‍ന്ന് മാറ്റിയത്. നാര്‍ക്കോ അനാലിസിസ് നടത്തിയ ഡോക്ടര്‍മാരെ വിസ്തരിക്കുന്നത് നിയമ വിധേയമല്ലെന്നു ചൂണ്ടിക്കാട്ടി പ്രതികള്‍ നല്‍കിയ ഹര്‍ജി കോടതി തള്ളിയിരുന്നു.

അഭയ കൊല്ലപ്പെടുന്നതിന് തലേദിവസം പ്രതികള്‍ പയസ് ടെന്‍ കോണ്‍വെന്‍റില്‍ ഉണ്ടായിരുന്നുവെന്ന് തെളിഞ്ഞത് നുണ പരിശോധനയിലൂടെയായിരുന്നു. അഭയ കേസിലെ രണ്ടാം ഘട്ട സാക്ഷി വിസ്താരമാണ് ഇപ്പോള്‍ തിരുവനന്തപുരം സിബിഐ കോടതിയില്‍ നടക്കുന്നത്. കേസില്‍ ശാസ്ത്രീയ പരിശോധനകള്‍ നടത്തിയ ഡോക്ടര്‍മാരാണ് രണ്ടാംഘട്ട വിസ്താരത്തിലെ സാക്ഷിപട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

Intro:സിസ്റ്റര്‍ അഭയകേസിലെ നിര്‍ണ്ണായക സാക്ഷികളുടെ വിസ്താരം നാളത്തേക്ക് മാറ്റി. പ്രതികളുടെ നുണപരിശോധന നടത്തിയ ഡോക്ടര്‍മാരുടെ വിസ്താരമാണ് നാളത്തേക്ക് മാറ്റിയത്
Body:സിസിറ്റര്‍ അഭയ കേസിലെ പ്രതികളായ ഫാദര്‍ തോമസ് കോട്ടൂരിന്റേയും സിസ്റ്റര്‍ സെഫിയുടേയും നുണപരിശോധ നടത്തിയ ബാംഗ്ലൂരിലെ ലാബിലെ ഡോക്ടര്‍ കൃഷ്ണവേണി,ഡോക്ടര്‍ പ്രവീണ്‍ എന്നിവരുടെ സാക്ഷി വിസ്താരമാണ് നാളത്തേക്ക് മറ്റിയത്. സാക്ഷികളായ ഡോക്ടര്‍മാര്‍ ഹാജരാക്കത്തിനെ തുടര്‍ന്നാണ് വിസ്താരം നാളത്തേക്ക് മാറ്റിയത്. നാര്‍ക്കോ അനാലിസിസ് നടത്തിയ ഡോക്ടര്‍മാരെ വിസ്തരിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ ഹര്‍ജി തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി തള്ളിയിരുന്നു. ഡോക്ടര്‍മാരെ വിസ്തരിക്കുന്നതു നിയമ വിധേയമല്ലെന്നു ചൂണ്ടിക്കാട്ടി പ്രതികള്‍ നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളി ഇരിസാക്ഷികളേയും വിത്രരിക്കാന്‍ അനുമതി നല്‍കിയത്. അഭയ കൊല്ലപ്പെടുന്നതിന് തലേദിവസം പ്രതികള്‍ പയസ് ടെന്‍ കോണ്‍വെന്റില്‍ ഉണ്ടായിരുന്നുവെന്ന് തെളിഞ്ഞത് നുണ പരിശോധനയിലൂടെയായിരുന്നു. അഭയ കേസിലെ രണ്ടാം ഘട്ട് സാക്ഷി വിസ്താരമാണ് ഇപ്പോള്‍ തിരുവനന്തപുരം സിബിഐ കോടതിയില്‍ നടക്കുന്നത്. കേസില്‍ ശാസ്ത്രീയ പരിശോധനകള്‍ നടത്തിയ ഡോക്ടര്‍മാരാണ് രണ്ടാംഘട്ട് വിസ്താരത്തില്‍ പ്രധാനമായും സാക്ഷിപട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.