തിരുവനന്തപുരം: ജോസ് കെ. മാണി വിഭാഗം ബഹുജന പിന്തുണയുള്ള പാര്‍ട്ടിയാണെന്ന കോടിയേരി ബാലകൃഷ്ണന്‍റെ അഭിപ്രായത്തെ പിന്തുണച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍. കോടിയേരി പറഞ്ഞത് യാഥാര്‍ഥ്യമാണ്. ജോസ് കെ. മാണിയുടെ മുന്നണി പ്രവേശം ഇടതുമുന്നണി യോഗം ചര്‍ച്ച ചെയ്തിട്ടില്ല. ഇതു സംബന്ധിച്ച് കൂട്ടായ തീരുമാനം ഉണ്ടാകും. ജോസ് കെ. മാണിയെ വിട്ടതോടെ യുഡിഎഫ് കൂടുതല്‍ ദുര്‍ബലപ്പെട്ടു. ഇപ്പോഴത്തെ പ്രശ്‌നം ബാര്‍ കോഴയല്ല. യുഡിഎഫിനും ബിജെപിക്കുമെതിരായ കൂട്ടുകെട്ട് തദ്ദേശഭരണ തെരഞ്ഞെടുപ്പിന് മുമ്പ് രൂപീകരിക്കുക എന്നതാണ്. ആദ്യം ജോസ് കെ. മാണി നിലപാട് വ്യക്തമാക്കട്ടെയെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു. ആലപ്പുഴയിലെ സി.പി.എം നേതാവായിരുന്ന പി.കെ ചന്ദ്രാനന്ദനെ അനുസ്‌മരിച്ച് ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് കോടിയേരി ജോസ് കെ. മാണിയെ പുകഴ്ത്തിയത്.
ജോസ് കെ. മാണി വിഷയത്തില്‍ കോടിയേരിയെ പിന്തുണച്ച് എ. വിജയരാഘവന്‍
ജോസ് കെ. മാണിയുടെ മുന്നണി പ്രവേശം ഇടതുമുന്നണി യോഗം ചര്‍ച്ച ചെയ്തിട്ടില്ല. ഇതു സംബന്ധിച്ച് കൂട്ടായ തീരുമാനം ഉണ്ടാകുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍.