തിരുവനന്തപുരം: പ്രളയ ദുരിതാശ്വസ പ്രര്‍ത്തനത്തില്‍ സര്‍ക്കാര്‍ വൈകിയെന്ന് പ്രതിപക്ഷ ആരോപണത്തില്‍ മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. പ്രകൃതി ദുരന്തത്തിന്‍റെ രക്ഷാപ്രവര്‍ത്തനത്തില്‍ മന്ത്രിമാരടക്കം നേതൃത്വം നല്‍കി. എന്നാല്‍ അവിടെങ്ങും പ്രതിപക്ഷ നേതാവിനെ കണ്ടില്ലെന്ന് വിജയരാഘവന്‍ വിമര്‍ശം ഉന്നയിച്ചു.
READ MORE: മുഖ്യമന്ത്രി സ്തുതിപാഠകരുടെ പിടിയിൽ; മോദിക്കും പിണറായിക്കും ഒരേ ശൈലിയെന്ന് പ്രതിപക്ഷനേതാവ്
എന്തിനും മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നതാണ് വി.ഡി. സതീശന്‍റെ ശൈലി. മുഖ്യമന്ത്രിയെ വ്യക്തിപരമായി അക്ഷേപിക്കുകാണ്. രാഷ്ട്രീയമായി നേരിടാന്‍ കഴിയാത്തതുകൊണ്ടാണ് ഈ വിമര്‍ശനം. മുഖ്യമന്ത്രിയെ വിമര്‍ശിക്കാന്‍ മാത്രം സമയം ചെലവിടുന്ന വി.ഡി. സതീശന്‍ നരേന്ദ്ര മോദിക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുകയാണ്. ഉരുള്‍പൊട്ടലിന്‍റെ സമയവും സ്ഥലവും മുന്‍കൂട്ടി നിശ്ചയിക്കാനുള്ള സാങ്കേതിക വിദ്യ പ്രതിപക്ഷ നേതാവിന്‍റെ പക്കലുണ്ടോയെന്നും വിജയരാഘവന്‍ ആരാഞ്ഞു.
എം.എല്‍.എമാരുടെ പിന്തുണയില്ലാത്ത ഹൈക്കമാൻഡിന്‍റെ പിന്തുണയുള്ള പ്രതിപക്ഷ നേതാവായതിന്‍റെ ജാള്യത മറയ്ക്കാനാണ് സതീശന് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതെന്നും കണ്ണടച്ച് ഇരുട്ടാക്കാനുള്ള അപക്വ നിലപാട് തിരുത്താന്‍ പ്രതിപക്ഷ നേതാവ് തയാറാകണമെന്നും എ. വിജയരാഘവന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.