ETV Bharat / state

ഏകനായി വന്ന ചെറിയാൻ ഫിലിപ്പ് ഏകനായി മടങ്ങിയെന്ന് എ വിജയരാഘവൻ - ചെറിയാൻ ഫിലിപ്പ് വാര്‍ത്ത

മുഖ്യമന്ത്രിയുടെ ഓഫിസ് സംബന്ധിച്ച ചെറിയാന്‍റെ ആരോപണങ്ങള്‍ തള്ളി എ വിജയരാഘവൻ

Cherian Philip  A Vijayaraghavan  Cherian Philip left LDF  ചെറിയാൻ ഫിലിപ്പ്  എ വിജയരാഘവൻ  ചെറിയാൻ ഫിലിപ്പ് കോണ്‍ഗ്രസില്‍ ചേര്‍ന്നു  ചെറിയാൻ ഫിലിപ്പ് വാര്‍ത്ത  മുഖ്യമന്ത്രിയുടെ ഓഫീസ്
ഏകനായി വന്ന ചെറിയാൻ ഫിലിപ്പ് ഏകനായി മടങ്ങി: എ വിജയരാഘവൻ
author img

By

Published : Oct 29, 2021, 5:37 PM IST

Updated : Oct 29, 2021, 5:53 PM IST

തിരുവനന്തപുരം : ഏകനായി വന്ന ചെറിയാൻ ഫിലിപ്പ് ഏകനായി മടങ്ങിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. മുന്‍പ് കോൺഗ്രസ് പ്രവർത്തകനായിരുന്നയാളാണ് ചെറിയാൻ ഫിലിപ്പ്. പിന്നീട് ഇടതുസഹയാത്രികനായി. അദ്ദേഹം സി.പി.എം അംഗമല്ല. സംഘടനാചുമതലകളുമില്ലെന്നും വിജയരാഘവന്‍ വിശദീകരിച്ചു.

ഏകനായി വന്ന ചെറിയാൻ ഫിലിപ്പ് ഏകനായി മടങ്ങിയെന്ന് എ വിജയരാഘവൻ

Also Read: മുല്ലപ്പെരിയാര്‍ ഡാം തുറന്നു; ഇടുക്കിയില്‍ റെഡ് അലര്‍ട്ട്

സി.പി.എമ്മിന്‍റെ സഹയാത്രികർ ധാരാളമുണ്ടെന്നും അവരുടെ പ്രവർത്തനങ്ങളോട് സി.പി.എമ്മിന് നന്ദിയുണ്ടെന്നും എ വിജയരാഘവൻ പറഞ്ഞു. അതേസമയം മുഖ്യമന്ത്രിയുടെ ഓഫിസ് സംബന്ധിച്ച ചെറിയാന്‍റെ ആരോപണങ്ങള്‍ എ വിജയരാഘവൻ തള്ളി.

മുഖ്യമന്ത്രിയെക്കുറിച്ച് ജനങ്ങൾക്കറിയാം. അദ്ദേഹത്തിന്‍റെ ഓഫിസിന്‍റെ പ്രവർത്തനം സുതാര്യമാണ്. ചെറിയാൻ ഫിലിപ്പ് ഇപ്പോൾ ഇടതുസഹയാത്രികനല്ല. അദ്ദേഹത്തിന്‍റെ അഭിപ്രായപ്രകടനത്തെ അത്തരത്തില്‍ കണ്ടാൽ മതിയെന്നും എ വിജയരാഘവൻ കൂട്ടിച്ചേര്‍ത്തു.

Last Updated : Oct 29, 2021, 5:53 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.