ETV Bharat / state

തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ പ്രതീക്ഷയെന്ന് എൽഡിഎഫ് കണ്‍വീനര്‍ - A Vijayaraghavan

ജനങ്ങൾ വിവാദങ്ങൾ എല്ലാം ജനങ്ങൾ നിരാകരിക്കുമെന്നും ഇടത് മുന്നണി വിപുലീകരണത്തിന് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പിൽ വലിയ നേട്ടം ഉണ്ടാക്കുമെന്നും മുന്നണി കൺവീനർ പറഞ്ഞു.

എ വിജയരാഘവൻ  തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്  എൽഡിഎഫിന് വൻ വിജയം ഉണ്ടാകും  local body poll  A Vijayaraghavan  LDF will have a big victory
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വൻ വിജയം ഉണ്ടാകുമെന്ന് എ വിജയരാഘവൻ
author img

By

Published : Nov 6, 2020, 5:28 PM IST

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വലിയ വിജയ പ്രതീക്ഷയെന്ന് മുന്നണി കൺവീനർ എ വിജയരാഘവൻ. സംസ്ഥാന സർക്കാരിന്‍റെ വികസനപ്രവർത്തനങ്ങൾക്കുള്ള പിന്തുണയാകും ജനവിധി. സ്വർണക്കടത്ത് അടക്കമുള്ള വിവാദങ്ങളൊന്നും തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കില്ല. ഈ വിവാദങ്ങൾ എല്ലാം ജനങ്ങൾ നിരാകരിക്കും. ഇടതു മുന്നണി വിപുലീകരണത്തിന് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പിൽ വലിയ നേട്ടം ഉണ്ടാക്കുമെന്നുറപ്പാണ്.

സംസ്ഥാനത്തെ യുഡിഎഫ് അവസരവാദ സഖ്യമാണ് ഉണ്ടാക്കുന്നത്. തെരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടി വർഗീയ കക്ഷികളുമായി അവർ ഒന്നിക്കുകയാണ്. ജമാഅത്തെ ഇസ്‌ലാമിയുമായുള്ള യുഡിഎഫിൻ്റെ വർഗീയ കൂട്ടുകെട്ട് ജനം തിരിച്ചറിയും. ഇങ്ങനെ പോയാൽ ബിജെപിയുമായും യുഡിഎഫ് സഖ്യം ഉണ്ടാക്കിയേക്കുമെന്നും എ വിജയരാഘവൻ പറഞ്ഞു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ബിജെപിയെ ജനം നിരാകരിക്കുന്നത് തെളിയിക്കുന്നതാകും ഫലമെന്നും വിജയരാഘവൻ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.