ETV Bharat / state

കേരളീയൻ എന്ന നിലയിൽ അഭിമാനം, സംഭാവനകൾ ശേഖരിക്കാൻ പ്രത്യേക അക്കൗണ്ടെന്നും പിണറായി - cORONA

വെള്ളിയാഴ്ച മാത്രം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വാക്സിൻ സംഭാവനയായി ഒരു കോടിയിലധികം രൂപ എത്തി.

vaccine donations  Chief Minister  Chief Minister's Disaster Relief Fund  മുഖ്യമന്ത്രി  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി  വാക്സിൻ  പിണറായി  പിണറായി വിജയൻ  കൊറോണ  കൊവിഡ്  cORONA  Covid
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ വാക്സിൻ സംഭാവനകൾ ശേഖരിക്കാൻ പ്രത്യേക അക്കൗണ്ട് ഏർപ്പെടുത്തും; പിണറായി
author img

By

Published : Apr 23, 2021, 9:03 PM IST

തിരുവനന്തപുരം: വാക്സിന് വേണ്ടി പൊതു ജനങ്ങൾ നൽകുന്ന സംഭാവനകൾ ശേഖരിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ പ്രത്യേക അക്കൗണ്ട് ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആ തുക വാക്സിനേഷനു വേണ്ടി മാത്രം ചെലവഴിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ വാക്സിൻ സംഭാവനകൾ ശേഖരിക്കാൻ പ്രത്യേക അക്കൗണ്ട് ഏർപ്പെടുത്തും; പിണറായി

ഇപ്പോൾ വാക്സിൻ സ്വീകരിച്ചവരാണ് സംഭാവന അയക്കുന്നതെന്നും കൂടുതൽ വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും ഈ ലക്ഷ്യത്തിനായി കൈകോർക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. വെള്ളിയാഴ്ച മാത്രം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വാക്സിൻ സംഭാവനയായി ഒരു കോടിയിലധികം രൂപ എത്തിയതായി മുഖ്യമന്ത്രി വ്യക്തമാക്കി.

ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിൽ നിന്നും വാക്സിൻ വാങ്ങാൻ സംഭാവന എത്തുന്നുണ്ട്. ആരുടേയും ആഹ്വാനമനുസരിച്ചല്ല ജനങ്ങൾ സ്വയമേവ സംഭാവന നൽകുകയാണ്. പ്രതിസന്ധി ഘട്ടങ്ങളിൽ ഒത്തൊരുമിക്കുന്ന കേരള ജനത ലോകത്തിനു തന്നെ മാതൃകയാണ്. കേരളീയൻ എന്ന നിലയിൽ അഭിമാനം തോന്നുന്ന സന്ദർഭമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം കേരളത്തിൽ കൊവിഡ് കേസുകളുടെ വ്യാപനം ഭയാനകമായ രീതിയിൽ വർധിച്ചു വരികയാണ്. ഇന്ന് 28,447 കൊവിഡ് കേസുകളും 27 മരണങ്ങളുമാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്.

കൂടുതൽ വായനക്ക്: ഇന്ന് 28,447 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.78

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.