തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാനെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.അഞ്ചുവര്‍ഷത്തേക്കാണ് നിയമനം. നിലവിലെ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വി ഭാസ്‌കരന്‍ കാലാവധി പൂര്‍ത്തിയാക്കുന്ന ഒഴിവിലാണ് നിയമനം. 2000 ഐ.എ.എസ് ബാച്ച് ഉദ്യോഗസ്ഥനായ ഷാജഹാന്‍ ഈ വര്‍ഷം ജൂലൈ 12ന് സര്‍വീസില്‍ നിന്ന് വിരമിക്കും.
മൂന്ന് വര്‍ഷം കൊല്ലം ജില്ലാ കലക്‌ടറായിരുന്ന ഷാജഹാന്‍ ഉന്നത വിദ്യാഭ്യാസം, സാമൂഹിക നീതി, തദ്ദേശഭരണ വകുപ്പു സെക്രട്ടറിയായും പൊതു വിദ്യാഭ്യാസം, ഐ.ടി മിഷന്‍ ലോട്ടറി ഡയറക്‌ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഐ.എഫ്.എഫ്.കെ കോര്‍ഡിനേറ്ററായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ വഖഫ്, ന്യൂനപക്ഷ ക്ഷേമം, കായിക യുവജന ക്ഷേമം എന്നീ വകുപ്പുകളുടെ കൂടി സെക്രട്ടറിയാണ് എ ഷാജഹാന്‍. തിരുവനന്തപുരം സ്വദേശിയാണ്.