തിരുവന്തപുരം: മേൽപ്പാലവുമായി ബന്ധപ്പെട്ട് കഴക്കൂട്ടത്തെ ഗതാഗത ദുരിതത്തിന് അടിയന്തരമായി പരിഹാരം കാണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുൻ എം.എൽ.എ എം.എ വാഹിദ് നടത്തിയ ഏകദിന ഉപവാസ സമരം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. വൈകിട്ട് നടന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തല ഉദ്ഘാടനം ചെയ്തു. ജനങ്ങളെ ദ്രോഹിക്കുന്നതാണ് കഴക്കൂട്ടത്തെ ഗതാഗത ദുരിതമെന്നും സർക്കാർ എത്രയും പെട്ടെന്ന് ഇടപ്പെട്ട് പ്രശ്നം പരിഹരിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുൻ സർക്കാരിന്‍റെ കാലത്ത് നടന്ന മേൽപ്പാലങ്ങളുടെ പണികൾക്കായി സർവീസ് റോഡുകൾ നിർമിച്ച ശേഷമാണ് ജോലികൾ തുടങ്ങിയതെന്നും കഴക്കൂട്ടത്ത് സർവീസ് റോഡ് ഇല്ലാത്തതാണ് യാത്രക്കാരെ വലക്കുന്നതെന്നും സർക്കാരിന്‍റെ പിടിപ്പുകേടാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കഴക്കൂട്ടം ആശുപത്രി ജംങ്ഷനിൽ നടന്ന ചടങ്ങിൽ കഴക്കൂട്ടം ബ്ലോക്ക് പ്രസിഡന്റ് അണ്ടൂർകോണം സനൽകുമാർ അദ്ധ്യക്ഷനായി. യു.ഡി.എഫ് കൺവീനർ എം.എം ഹസൻ, യു.ഡി.എഫ് ജില്ലാ ചെയർമാൻ വേണുഗോപാൽ, ഫോർവേഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറി ദേവ രാജൻ, കെ.പി.സി.സി വൈസ് പ്രസിഡന്റുമാരായ ശരത് ചന്ദ്ര പ്രസാദ്, മൺവിള രാധാകൃഷ്‌ണൻ, കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ് ജി.രവീന്ദ്രനാഥ് എന്നിവർ പങ്കെടുത്തു.