ETV Bharat / state

സംസ്ഥാനത്ത് കണ്ടെത്തിയ പുതിയ ജനുസിൽപ്പെട്ട മലമ്പനി തടയാനായതായി ആരോഗ്യമന്ത്രി - പുതിയ ജനുസിൽപ്പെട്ട മലമ്പനി

മലമ്പനി രോഗലക്ഷണങ്ങളുമായി കണ്ണൂർ ജില്ലാശുപത്രിയിൽ എത്തിയ ജവാനിലാണ് പ്ലാസ്മോഡിയം ഓവേൽ ജനുസിൽപ്പെട്ട മലമ്പനി കണ്ടെത്തിയത്.

സംസ്ഥാനത്ത് പുതിയ ജനുസിൽപ്പെട്ട മലമ്പനി കണ്ടെത്തി  A new genus of malaria has been identified in the state  പുതിയ ജനുസിൽപ്പെട്ട മലമ്പനി  A new genus of malaria
മലമ്പനി കണ്ടെത്തി
author img

By

Published : Dec 11, 2020, 9:26 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ജനുസിൽപ്പെട്ട മലമ്പനി കണ്ടെത്തിയതായി ആരോഗ്യ വകുപ്പ്. യഥാസമയം കണ്ടെത്തി ചികിത്സിക്കാനായതിനാൽ മറ്റുള്ളവരിലേക്ക് പകരാതെ തടയാനായതായി ആരോഗ്യ മന്ത്രി കെ. കെ ശൈലജ അറിയിച്ചു. മലമ്പനി രോഗലക്ഷണങ്ങളുമായി കണ്ണൂർ ജില്ലാശുപത്രിയിൽ എത്തിയ ജവാനിലാണ് പ്ലാസ്മോഡിയം ഓവേൽ ജനുസിൽപ്പെട്ട മലമ്പനി കണ്ടെത്തിയത്.

സുഡാനിൽ നിന്നെത്തിയ ജവാൻ ഉടൻ തന്നെ മാർഗരേഖ പ്രകാരമുള്ള സമ്പൂർണ ചികിത്സ നൽകി. പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജ്ജിതമാക്കിയതിനാൽ രോഗവ്യാപനം തടയനായെന്നും മന്ത്രി പറഞ്ഞു. സാധാരണയായി ആഫ്രിക്കയിലാണ് പ്ലാസ്മോഡിയം ഒവേൽ രോഗാണു പരത്തുന്ന മലമ്പനി കണ്ടുവരുന്നത്. മറ്റു മലമ്പനികളുടെ അത്രയും മാരകമല്ല ഇവ. വെവാക്സ്, ഫാൽ സിപ്പാറം എന്നീ ജനുസുകളിലെ മലമ്പനിയാണ് കേരളത്തിൽ സാധാരണ കാണപ്പെടുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.