ETV Bharat / state

തിരുവനന്തപുരത്ത് 675 പേര്‍ക്ക് കൂടി കൊവിഡ്

642 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം. സെപ്റ്റംബർ ഒമ്പതിന് മരിച്ച പാപ്പനംകോട് സ്വദേശി നിജാമുദീന് (61) കൊവിഡ് സ്ഥിരീകരിച്ചു

കൊവിഡ് വാര്‍ത്ത  കൊവിഡ് അപ്പ്‌ഡേറ്റ്  covid news  covid update
കൊവിഡ്
author img

By

Published : Sep 16, 2020, 7:23 PM IST

തിരുവനന്തപുരം: ജില്ലയിൽ കൊവിഡ് കേസുകളിലെ വര്‍ധനവ് തുടരുന്നു. തുടർച്ചയായ രണ്ടാം ദിവസവും 600ന് മുകളിലാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം. 675 പേർക്ക് ബുധനാഴ്‌ച മാത്രം രോഗം സ്ഥിരീകരിച്ചു. 642 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം. ഇതോടെ ജില്ലയിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 5760 ആയി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗം സ്ഥിരീകരിച്ചവര്‍ തലസ്ഥാനത്താണ്.

ജില്ലയിൽ ഇന്ന് ഒരു കൊവിഡ് മരണവും സ്ഥിരീകരിച്ചു. സെപ്റ്റംബർ ഒമ്പതിന് മരിച്ച പാപ്പനംകോട് സ്വദേശി നിജാമുദീ(61)നാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ കൊവിഡ് കാരണം മരിച്ചവരുടെ എണ്ണം 157 ആയി. 28 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. സമ്പർക്ക വ്യാപനം വർധിക്കുന്നതാണ് ജില്ലയിൽ ആശങ്ക വർധിപ്പിക്കുന്നത്. മൺവിളയിലെ ഫാമിലി പ്ലാസ്റ്റിക് എന്ന സ്ഥാപനത്തിൽ 110 ജീവനക്കാർക്കും രോഗം സ്ഥിരീകരിച്ചു. 165 പേരെയാണ് പരിശോധിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.