ETV Bharat / state

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്; തലസ്ഥാനത്ത് ഒരുങ്ങുന്നത് 3281 പോളിങ് സ്റ്റേഷനുകൾ

വോട്ടെടുപ്പിന്‍റെ തലേദിവസം പോളിങ് ബൂത്ത് പൂര്‍ണമായി അണുവിമുക്തമാക്കും. തെരഞ്ഞെടുപ്പ് ദിവസം ബൂത്തിന് പുറത്ത് വെള്ളം, സോപ്പ് എന്നിവയും ബൂത്തിനകത്ത് സാനിറ്റൈസറും നിര്‍ബന്ധമാക്കുമെന്നും ജില്ലാ കലക്‌ടർ നവ്‌ജ്യോത് ഖോസ

3281 polling stations  polling stations in thiruvananthapuram  local body election  തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്  3281പോളിങ് സ്‌റ്റേഷനുകള്‍  പോളിങ് സ്‌റ്റേഷനുകള്‍  ജില്ലാ കലക്‌ടർ നവ്‌ജ്യോത് ഖോസ
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്; തലസ്ഥാനത്ത് ഒരുങ്ങുന്നത് 3281 പോളിങ് സ്‌റ്റേഷനുകള്‍
author img

By

Published : Nov 17, 2020, 7:15 PM IST

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിനായി 3281 പോളിങ് സ്റ്റേഷനുകൾ തലസ്ഥാനത്ത് ഒരുങ്ങുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ കര്‍ശനമായ നിയന്ത്രണങ്ങളും ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ കലക്‌ടർ നവ്‌ജ്യോത് ഖോസ അറിയിച്ചു. വോട്ടെടുപ്പിന്‍റെ തലേദിവസം പോളിങ് ബൂത്തുകൾ പൂര്‍ണമായി അണുവിമുക്തമാക്കും. തെരഞ്ഞെടുപ്പ് ദിവസം ബൂത്തിന് പുറത്ത് വെള്ളം, സോപ്പ് എന്നിവയും ബൂത്തിനകത്ത് സാനിറ്റൈസറും നിര്‍ബന്ധമാക്കും. വോട്ടര്‍മാർക്ക് സാമൂഹിക അകലം പാലിച്ച് നില്‍ക്കുന്നതിന് നിശ്ചിത അകലത്തില്‍ പ്രത്യേക അടയാളമിടും.

സ്‌ത്രീകൾക്കും പുരുഷന്മാര്‍ക്കും പ്രത്യേകം ക്യൂ ഉണ്ടാകും. പ്രായമായവര്‍ക്കും ഭിന്ന ശേഷിക്കാര്‍ക്കും ക്യൂ നിര്‍ബന്ധമില്ല. സ്ഥാനാർഥികളുടെ സ്ലിപ്പ് വിതരണം ചെയ്യുന്ന സ്ഥലങ്ങളിലും സോപ്പ്, വെള്ളം, സാനിറ്റൈസർ എന്നിവ നിര്‍ബന്ധമായും കരുതണമെന്ന് ജില്ലാ കലക്‌ടർ നിർദേശിച്ചു. ജില്ലയിലെ ആകെ പോളിങ് സ്റ്റേഷനുകളില്‍ 2467 എണ്ണവും ത്രിതല പഞ്ചായത്തുകളിലാണ്. ഒരു കണ്‍ട്രോള്‍ യൂണിറ്റും മൂന്ന് ബാലറ്റ് യൂണിറ്റുമടങ്ങിയ മള്‍ട്ടി പോസ്റ്റ് ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളാണ് ഈ ബൂത്തുകളില്‍ ഉപയോഗിക്കുന്നത്. 653 പോളിങ് ബൂത്തുകളിലാണ് തിരുവനന്തപുരം കോര്‍പ്പറേഷനിലെ 100 വാര്‍ഡുകളിലെ വോട്ടെടുപ്പ് നടക്കുന്നത്. നാല് മുന്‍സിപ്പാലിറ്റികളിലെ 147 ഡിവിഷനുകളിലെ വോട്ടെടുപ്പിന് 161 ബൂത്തുകളും സജ്ജീകരിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.