ETV Bharat / state

ഇനി ചൂടുപിടിച്ച 'സിനിമ ചർച്ച'കളുടെ കാലം; 27-ാമത് രാജ്യാന്തര ചലച്ചിത്ര മേളക്ക് വെള്ളിയാഴ്ച തിരിതെളിയും - ടാഗോർ

ഇരുപത്തിയേഴാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരുവനന്തപുരത്ത് നാളെ തിരിതെളിയും, സിനിമ ചർച്ചകളും നിരൂപണങ്ങളും സൗഹൃദക്കൂട്ടായ്മകളുമെല്ലാമായി തിയേറ്ററുകള്‍ ഉണര്‍ന്നു

IFFK  Thiruvananthapuram  27th International Film festival  സിനിമ  ഇരുപത്തിയേഴാമത്  രാജ്യാന്തര ചലച്ചിത്ര മേള  ചർച്ച  തിയേറ്ററുകള്‍  തിരുവനന്തപുരം  കൈരളി  ടാഗോർ  മേള
ഇനി ചൂടുപിടിച്ച 'സിനിമ ചർച്ച'കളുടെ കാലം; ഇരുപത്തിയേഴാമത് രാജ്യാന്തര ചലച്ചിത്ര മേളക്ക് നാളെ തിരിതെളിയും
author img

By

Published : Dec 8, 2022, 8:56 PM IST

തിരുവനന്തപുരം: ചൂടുപിടിച്ച സിനിമ ചർച്ചകളും നിരൂപണങ്ങളും സൗഹൃദക്കൂട്ടായ്മകളും പാട്ടും മേളവുമൊക്കെയായി ഇരുപത്തിയേഴാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തലസ്ഥാന നഗരിയിൽ വെള്ളിയാഴ്ച തിരിതെളിയും. ഇതോടെ ടാഗോർ തിയേറ്ററിലെ മരച്ചുവടുകളും കൈരളി തിയേറ്ററിലെ പടിക്കെട്ടുകളും ഇനി ഒരാഴ്ചക്കാലം തിരക്കിലാകും. ചലച്ചിത്രമേളയ്ക്കായുള്ള എല്ലാ ഒരുക്കങ്ങളും പ്രധാന വേദിയായ ടാഗോർ തിയേറ്ററിൽ ഇതിനോടകം പൂർത്തിയായി കഴിഞ്ഞു.

ഇരുപത്തിയേഴാമത് രാജ്യാന്തര ചലച്ചിത്ര മേളക്ക് നാളെ തിരിതെളിയും

മേളയുടെ ആദ്യ ദിനത്തില്‍ കാൻ ചലച്ചിത്ര മേളയിൽ പ്രേക്ഷക പ്രീതി നേടിയ പോർച്ചുഗൽ ചിത്രം റിമൈൻസ് ഓഫ് ദി വിൻഡ് ഉൾപ്പെടെ 11 ചിത്രങ്ങളുടെ പ്രദർശനം നടക്കും. കൈരളി, കലാഭവൻ, നിള, ശ്രീ, ടാഗോർ, എന്നീ തിയേറ്ററുകളിലാണ് ആദ്യദിനത്തിൽ പ്രദർശനങ്ങൾ നടക്കുന്നത്‌. മേളയ്ക്ക് നാളെയാണ് തിരിതെളിയുന്നതെങ്കിലും ടാഗോർ തിയേറ്ററിലേക്ക് സിനിമ ആസ്വാദകരും സൗഹൃദ കൂട്ടായ്മകളും ഇന്നു മുതൽ തന്നെ എത്തിത്തുടങ്ങി. വിദേശ രാജ്യങ്ങളിൽ നിന്നടക്കം മേളയിൽ ഇത്തവണയും ഡെലിഗേറ്റുകൾ എത്തുന്നുണ്ട്.

കലാഭവൻ തിയേറ്ററിൽ രാവിലെ 10 മണിക്കാണ് മേളയിലെ ആദ്യ പ്രദർശനം. മൈക്കൽ ബ്ലാസ്കോ സംവിധാനം ചെയ്ത 'വിക്‌ടിം' ആണ് മേളയുടെ ആദ്യ ചിത്രം. ചിത്രത്തിന്‍റെ ആദ്യ ഇന്ത്യൻ പ്രീമിയറാണ് നാളെ നടക്കുന്നത്. കൈരളി തിയേറ്ററിൽ മഖ്ബുൽ മുബാറക്ക് സംവിധാനം ചെയ്ത് 'ഓട്ടോബയോഗ്രഫി' എന്ന ചിത്രത്തിന്‍റെ പ്രദർശനവും ഇതേ സമയം നടക്കും.

ആ​ഫ്രി​ക്ക​യിൽ ​നി​ന്ന്​ ബെ​ൽ​ജി​യ​ത്തി​ലെ​ത്തു​ന്ന അ​ഭ​യാ​ർ​ഥി​ക​ളാ​യ പെ​ൺ​കു​ട്ടി​യു​ടെ​യും സ​ഹോ​ദ​ര​ന്‍റെയും ക​ഥ പ​റ​യു​ന്ന 'ടോ​റി ആ​ൻ​ഡ് ലോ​കിത' ആണ് മേളയുടെ ഉദ്ഘാടന ചിത്രം. നി​ശാ​ഗ​ന്ധി തി​യ​റ്റ​റി​ലാ​ണ് ചി​ത്രം പ്ര​ദ​ശി​പ്പി​ക്കു​ന്ന​ത്. ചലച്ചിത്ര മേളയ്ക്ക് കൊഴുപ്പേകാൻ പ്രധാന വേദിയായ ടാഗോർ തിയേറ്ററിൽ എല്ലാ ദിവസവും കലാസാംസ്കാരിക പരിപാടികളുമുണ്ടാകും. ഇവയ്ക്ക് പുറമെ മേളയിൽ ഒത്തുചേരുന്ന സുഹൃത്ത് വലയങ്ങളുടെ പാട്ടും മേളവുമാകുമ്പോൾ ഉത്സവ പ്രതീതിയിലാകും ഈ ചലച്ചിത്രമേള.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.