തിരുവനന്തപുരം : സംസ്ഥാനത്തെ കൊവിഡ് വാക്‌സിന്‍ ക്ഷാമത്തിന് ചെറിയ പരിഹാരം. കൊവാക്‌സിന്‍റെ 25,000 ഡോസുകളാണ് സംസ്ഥാനത്ത് എത്തിയിരിക്കുന്നത്. തിരുവനന്തപുരത്താണ് വാക്‌സിന്‍ ലഭിച്ചിരിക്കുന്നത്. കൂടുതല്‍ ഡോസ് വാക്‌സിന്‍ ബുധനാഴ്‌ച രാത്രി എത്തുമെന്നാണ് പ്രതീക്ഷ.
1.48 ലക്ഷം ഡോസ് വാക്‌സിന്‍ ലഭിക്കുമെന്നാണ് ആരോഗ്യ വകുപ്പിന് ലഭിച്ചിരിക്കുന്ന വിവരം. കൊവിഷീല്‍ഡ് വാക്‌സിനാണ് രാത്രി എത്തുക. കഴിഞ്ഞ മൂന്ന് ദിവസമായി സംസ്ഥാനത്ത് കടുത്ത വാക്‌സിന്‍ ക്ഷാമമാണ് അനുഭവപ്പെടുന്നത്.
ALSO READ: തുടർച്ചയായ രണ്ടാം ദിനവും ഇരുപതിനായിരം കടന്ന് സംസ്ഥാനത്തെ പ്രതിദിന കൊവിഡ് രോഗികൾ
രണ്ട് ദിവസമായി പല ജില്ലകളിലും വാക്‌സിന്‍ മുടങ്ങിയിരിക്കുകയാണ്. ഇന്ന് ലഭിക്കുന്ന വാക്‌സിനുകള്‍ നാളെ മുതല്‍ വിവിധ സംസ്ഥാനങ്ങളില്‍ വിതരണം ചെയ്യും. വെള്ളിയാഴ്‌ച മുതല്‍ വാക്‌സിനേഷന്‍ ത്വരിതപ്പെടുത്താമെന്നാണ് ആരോഗ്യ വകുപ്പിന്‍റെ കണക്കുകൂട്ടല്‍.