തിരുവനന്തപുരം: കല്ലമ്പലത്ത് 16കാരി ആത്മഹത്യ ചെയ്‌തത് അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം മൂലമെന്ന് ആത്മഹത്യ കുറിപ്പ്. കൊറിയന്‍ വീഡിയോകളോടുള്ള ആസക്തിയില്‍ പഠനത്തില്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ലെന്നും തനിക്ക് സുഹൃത്തുക്കളില്ലെന്നും അതിനാലാണ് ആത്മഹത്യ ചെയ്യുന്നത് എന്നുമാണ് കുറിപ്പിലുള്ളത്. മൊബൈല്‍ ഫോണിന്‍റെ അമിത ഉപയോഗം പഠനത്തെ ബാധിച്ചതില്‍ പെണ്‍കുട്ടി വിഷാദത്തിലായിരുന്നുവെന്ന് കല്ലമ്പലം പൊലീസ് പറഞ്ഞു.
എസ്എസ്എല്‍സിക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ പെണ്‍കുട്ടി അതിനു ശേഷം അമ്മയുടെ മൊബൈല്‍ ഉപയോഗിക്കാന്‍ തുടങ്ങി. യൂട്യൂബിലെ കൊറിയന്‍ ബാന്‍റുകളുടെ വീഡിയോകള്‍ക്ക് അടിമപ്പെട്ട പെണ്‍കുട്ടി ആരുമായും അധികം സംസാരിച്ചിരുന്നില്ല. പഠനത്തോടുള്ള താത്പര്യവും കുട്ടിക്ക് നഷ്‌ടപ്പെട്ടുവെന്നും പൊലീസ് പറഞ്ഞു.
ശനിയാഴ്ച്ചയാണ് നാവായിക്കുളം വെട്ടിയറ ചിറവിള പുത്തന്‍വീട്ടില്‍ ശ്രീജയുടെയും പരേതനായ ജയമോഹന്‍റെയും മകള്‍ ജീവ ആത്മഹത്യ ചെയ്‌തത്. പഠിക്കാനാണെന്ന് പറഞ്ഞ് മുറിയില്‍ കയറിയ ജീവയെ ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് മുറിയുടെ ജനല്‍ തകര്‍ത്ത് നോക്കിയപ്പോള്‍ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
Also Read മൊബൈൽ വാങ്ങി നൽകിയില്ല; 16കാരൻ റിസർവോയറിൽ ചാടി ആത്‌മഹത്യ ചെയ്‌തു