ETV Bharat / state

തിരുവനന്തപുരത്ത് ഇന്ന് മുതൽ നിരോധനാജ്ഞ

കൊവിഡ് അതിവ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് ജില്ലാ കലക്‌ടര്‍ നവ്‌ജ്യോത് ഖോസ നിരോധനാജ്ഞ പുറപ്പെടുവിച്ചത്

തിരുവനന്തപുരത്ത് ഇന്ന് മുതൽ നിരോധനാജ്ഞ  ഇന്ന് മുതൽ തിരുവനന്തപുരത്ത് നിരോധനാജ്ഞ  തിരുവനന്തപുരത്ത് കൊവിഡ് അതിവ്യാപനം  തിരുവനന്തപുരത്ത് നവ്‌ജ്യോത് ഖോസ നിരോധനാജ്ഞ പുറപ്പെടുവിച്ചു  144 impossed thiruvananthapuram from today  144 impossed thiruvananthapuram  144 impossed thiruvananthapuram today  covid patients count increasing day by day
തിരുവനന്തപുരത്ത് ഇന്ന് മുതൽ നിരോധനാജ്ഞ
author img

By

Published : Oct 3, 2020, 10:57 AM IST

തിരുവനന്തപുരം: ഇന്നു മുതല്‍ ഈ മാസം 31വരെ തിരുവനന്തപുരം ജില്ലയില്‍ നിരോധനാജ്ഞ. കൊവിഡ് അതിവ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് ജില്ലാ കലക്‌ടര്‍ നവ്‌ജ്യോത് ഖോസ നിരോധനാജ്ഞ പുറപ്പെടുവിച്ചത്. അഞ്ചു പേരില്‍ കൂടുതല്‍ ആളുകൾ കൂട്ടം കൂടാന്‍ പാടില്ല. കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി നടപ്പാക്കും. മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേരും വിവാഹ ചടങ്ങിന് 50ല്‍ കൂടുതല്‍ ആളുകള്‍ കൂടരുത്. കണ്ടെയിൻമെന്‍റ് സോണുകളില്‍ വിവാഹം, മരണാനന്തര ചടങ്ങ് ഒഴികെയുള്ള പൊതു പരിപാടികള്‍ക്ക് കര്‍ശന വിലക്കേര്‍പ്പെടുത്തി.

കണ്ടെയിൻമെന്‍റ് സോണുകളില്‍ അവശ്യ സര്‍വീസുകള്‍ ഒഴികെ പാടില്ല. ഇവിടെ വിവാഹം മരണാനന്തര ചടങ്ങുകള്‍ എന്നിവക്ക് പരമാവധി 20 പേര്‍ക്കു മാത്രമേ പങ്കെടുക്കാന്‍ അനുവാദമുള്ളൂ. മറ്റിടങ്ങളില്‍ കടകളും സ്ഥാപനങ്ങളും കര്‍ശന കൊവിഡ് മാനദണ്ഡങ്ങളോടെ പഴയപോലെ പ്രവര്‍ത്തിക്കും. നിയന്ത്രണങ്ങള്‍ പൊലീസ് നിരീക്ഷിക്കും. മതപരമായ ചടങ്ങുകള്‍, സര്‍ക്കാര്‍ ചടങ്ങുകള്‍, പ്രാര്‍ഥനകള്‍, രാഷ്ട്രീയ സാമൂഹിക പരിപാടികള്‍ എന്നിവയില്‍ പരമാവധി 20 പേര്‍ മാത്രമേ പങ്കെടുക്കാന്‍ പാടുള്ളൂവെന്ന് ജില്ലാ കലക്‌ടര്‍ അറിയിച്ചു. പൊതുഗതാഗതം, പിഎസ്‌സി പരീക്ഷകള്‍ എന്നിവക്ക് മാറ്റമില്ല. സര്‍ക്കാര്‍ ഓഫീസുകള്‍, ബാങ്കുകള്‍, ഹോട്ടലുകള്‍ എന്നിവ കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് പ്രവര്‍ത്തിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.