ETV Bharat / state

തിരുവനന്തപുരത്ത് 12 വയസുകാരന്‍ ആത്മഹത്യ ചെയ്‌തു ; മരിച്ചത് പൂജപ്പുര സ്വദേശികളുടെ മകന്‍ - 12 വയസുകാരന്‍ ആത്മഹത്യ

12 Year Old Boy Committed Suicide : പൂജപ്പുര കൊങ്കളത്ത് ബിനു - രാജി ദമ്പതികളുടെ മകനും ആറാം ക്ലാസ് വിദ്യാര്‍ഥിയുമായ അലക്‌സിനെ വീടിനുള്ളില്‍ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തി.

12 Year Old Boy Suicide  Student Suicide  12 വയസുകാരന്‍ ആത്മഹത്യ  അലക്‌സ് ആത്മഹത്യ
12 Year Old Boy Committed Suicide
author img

By ETV Bharat Kerala Team

Published : Jan 5, 2024, 12:11 PM IST

Updated : Jan 5, 2024, 1:21 PM IST

തിരുവനന്തപുരം : 12 വയസുകാരനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൂജപ്പുര കൊങ്കളത്ത് ബിനു - രാജി ദമ്പതികളുടെ മകന്‍ അലക്‌സ് ആണ് മരിച്ചത്. ഇന്നലെ (ജനുവരി 4) രാത്രിയോടെയാണ് സംഭവം (12 Year Old boy Found Dead).

തിരുവനന്തപുരം സെന്‍റ് ജോസഫ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് അലക്‌സ് (6th Class Student's Suicide). സംഭവത്തില്‍, പൂജപ്പുര പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും.

ശ്രദ്ധിക്കൂ... ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായം തേടുക, അതിജീവിക്കുക. ഹെല്‍പ്‌ലൈന്‍ നമ്പര്‍: ദിശ - 1056

യൂട്യൂബ് വീഡിയോയുടെ അനുകരണം, ആറാം ക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം : യൂട്യൂബ് വീഡിയോയില്‍ കണ്ട മരണരംഗം അനുകരിക്കുന്നതിനിടെ ആറാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. രാജു എന്ന് വിളിക്കുന്ന നിഖില്‍ ആണ് മരിച്ചത്. ഹിമാചല്‍ പ്രദേശിലെ ഹമിര്‍പുരിലായിരുന്നു സംഭവം.

മരിക്കുന്നത് എങ്ങനെയെന്ന ദൃശ്യം കാണുകയും അത് അനുകരിക്കാന്‍ ശ്രമിക്കുകയും ചെയ്‌തപ്പോഴായിരുന്നു നിഖിലിന് ജീവന്‍ നഷ്‌ടമായത്. ഉടന്‍ തന്നെ കുട്ടിയെ സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല.

ആത്മഹത്യ ചെയ്യുന്നത് എങ്ങനെയെന്ന വീഡിയോ ആണ് നിഖില്‍ കണ്ടതെന്ന് പൊലീസ് വ്യക്തമാക്കി. സ്‌കൂളില്‍ നിന്നും മടങ്ങിയെത്തിയ ശേഷമായിരുന്നു കുട്ടി വീഡിയോ കണ്ടത്. ഈ സമയം വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. അമ്മയും മറ്റുള്ളവരും വീട്ടിലെത്തിയപ്പോള്‍ ആയിരുന്നു കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Read More: യൂട്യൂബില്‍ കണ്ട മരണ രംഗങ്ങള്‍ അനുകരിച്ചു; ആറാം ക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

Last Updated : Jan 5, 2024, 1:21 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.